രാജപുരം: അട്ടേങ്ങാനത്തിനടുത്ത് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്കു പരിക്കേറ്റു. സാരമായി പരിക്കേറ്റ അഞ്ചുപേരെ മംഗലാപുരത്തേക്കു മാറ്റി. മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും ആനന്ദാശ്രമം സഞ്ജീവനി ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
പാണത്തൂരില്‍നിന്ന് പുലര്‍ച്ചെ 5.45ന് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ട ബസ്സും കാഞ്ഞങ്ങാട്ടുനിന്ന് പാണത്തൂരിലേക്കു പോവുകയായിരുന്ന മലബാര്‍ ബസ്സും തമ്മിലാണ് അട്ടേങ്ങാനം വളവില്‍ കൂട്ടിയിടിച്ചത്. പാണത്തൂരില്‍നിന്നുള്ള ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഇവര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്. അധികം പേരുടെയും പരിക്ക് മുഖത്താണ്.
കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ ചെറുപനത്തടിയിലെ എം.കെ.പ്രതീഷ് (38), ഒടയംചാല്‍ കുന്നുവയലിലെ പതീല്‍ കുരുവിള (58), മാലക്കല്ലിലെ സ്റ്റെഫി (17), രാജപുരത്തെ മീനാക്ഷി (50), മാലക്കല്ലിലെ ഷാജി (45) എന്നിവരെയാണ് വിദഗ്ധചികിത്സക്കായി മംഗലാപുരം സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റിയത്.
മലബാര്‍ ബസ്സിലെ ഡ്രൈവര്‍ പ്രദീപ് കുമാര്‍ (38), കാഞ്ഞങ്ങാട് മേലാങ്കോട്ടെ ശ്രീനാഥ് പൈ (56), മുട്ടിച്ചാലിലെ അബ്ദുള്ള (60), കൊയിലാണ്ടി ഉള്ള്യേരി സ്വദേശി ലിജീഷ് (29), എറണാകുളത്തെ ഫിലിപ്പ് (61), പാണത്തൂരിലെ അപ്പുക്കുട്ടന്‍ (61), രമേശ് (28), ഷാജി (36), സുരേഷ് (28), കോളിച്ചാലിലെ ജോണ്‍ (25), കള്ളാറിലെ പ്രസാദ് (36), അട്ടേങ്ങാനത്തെ ഹനീഫ (65) എന്നിവരെയാണ് കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
കള്ളാര്‍ സ്വദേശികളായ ഷീബ (29), നാരായണശര്‍മ (29), മാലക്കല്ല് സ്വദേശി ഷൈജു (33), അരിപ്രോഡിലെ സുമേഷ് (37), പാണത്തൂരിലെ മനു (24), ചാമുണ്ഡിക്കുന്നിലെ സി.ഐ.രാഘവന്‍ (50), ഉദയപുരത്തെ ഗോപാലകൃഷ്ണ (37), മാനടുക്കത്തെ രഘുനാഥ് (24), ഒടയംചാലിലെ ഡെയ്‌സി (41), ചുള്ളിക്കരയിലെ അരുണ്‍ (18), കാഞ്ഞങ്ങാട്ടെ തങ്കവേലു (75), ചക്കിട്ടടുക്കത്തെ ബിബിന്‍ രാജ് (18), പാണത്തൂരിലെ നാസര്‍ (42), അടോട്ടുകയയിലെ ഡാനിയല്‍ (64), അന്നമ്മ (55) എന്നിവര്‍ ആനന്ദാശ്രമം സഞ്ജീവനി ആസ്പത്രിയില്‍ ചികിത്സയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment