Latest News

ഖുര്‍ആന്‍ സാക്ഷിയാക്കി സത്യപ്രതിജ്ഞ; ഓസ്ട്രേലിയന്‍ മന്ത്രിക്കെതിരെ വര്‍ഗീയാധിക്ഷേപം

മെല്‍‌ബണ്‍: ഓസ്‌ട്രേലിയയിലെ ആദ്യ മുസ്ലിം മന്ത്രി ഈദ് ഹൂസിക് ഖുര്‍ആന്‍ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്തത് വിവാദമായി. ഈദ് ഹൂസിക്കിന്റെ നടപടിക്കെതിരെ ഓസ്ട്രേലിയയില്‍ വര്‍ഗീയാധിക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. പാര്‍ലമെന്ററി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഈദ് ഹൂസികിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെയാണ് വര്‍ഗീയാധിക്ഷേപം പ്രചരിക്കുന്നത്.

കെവിന്‍റൂഡിന്റെ മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം മന്ത്രിയായ ഈദ് ഹൂസിക് സത്യപ്രതിജ്ഞയ്ക്ക് വന്നത് കയ്യില്‍ ഖുര്‍ആനുമായിരുന്നു. ഓസ്ട്രേലിയന്‍ പാര്‍ലമെന്ററി ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായാണ് ഖുര്‍ആനുമായി ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത്.
സത്യപ്രതിജ്ഞയ്ക്ക് വേണമെങ്കില്‍ ബൈബിള്‍ കൊണ്ടുവരാമായിരുന്നെന്നും എന്നാല്‍ വളരെ സത്യസന്ധമായാണ് ഖുര്‍ആനുമായി എത്തിയതെന്നുമായിരുന്നു ഹൂസിക് പ്രതികരിച്ചു. ഹൂസിന്റെ സമീപനത്തെ ഓസ്‌ട്രേലിയന്‍ ഗവര്‍ണര്‍ ജനറല്‍ ക്വിന്റിന്‍ ബ്രൈസ് അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു,

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Quran, Eid Huskkin

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.