Latest News

അനുഷ്‌ക വരുന്നൂ...അഞ്ച് കോടിയുടെ സ്വര്‍ണ്ണമണിഞ്ഞ്‌

സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് സിനിമയില്‍ അഭിനയിക്കുക എന്നത് സാധാരണമാണ്.ചിലപ്പോള്‍ അവ യഥാര്‍ത്ഥ സ്വര്‍ണ്ണമാകും.മറ്റ് ചിലപ്പോള്‍ സ്വര്‍ണ്ണം പോലെ തോന്നിക്കുന്ന മറ്റെന്തെങ്കിലുമാകും. എന്നാല്‍ അഞ്ചു കോടിയുടെ യഥാര്‍ത്ഥ സ്വര്‍ണ്ണ ആഭരണങ്ങള്‍ അണിഞ്ഞ് ഒരു നടി വെള്ളിത്തിരയില്‍ എത്തുന്നത് ആദ്യമായിട്ടായിരിക്കും.

രുദ്രമാദേവി എന്ന ചിത്രത്തില്‍ അനുഷ്‌കയാണ് ചരിത്രം കുറിച്ചു കൊണ്ട് അഞ്ചു കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചെത്തുന്നത്. തമിഴിലും തെലുങ്കിലുമായി ത്രിഡിയില്‍ ഒരുക്കുന്ന ചിത്രം ചരിത്ര കഥയാണ് പറയുന്നത്. പ്രശസ്ത സംവിധായകന്‍ ഗുണശേഖറാണ് ചിലവേറിയ ചിത്രം ഒരുക്കുന്നത്.

ബോളിവുഡ് ചിത്രം ജോധാ അക്ബറില്‍ ഐശ്വര്യ റായിയുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ച നീതു ലല്ലയാണ് രുദ്രമാദേവിയ്ക്കു വേണ്ടിയും വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നത്. ജോധാ അക്ബറില്‍ല്‍ യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങളുമായാണ് ഐശ്വര്യ അഭിനയിച്ചത്. അനുഷ്‌കയെ കൂടാതെ ദഗുപതി റാണാ,പ്രകാശ് രാജ് കൃഷ്ണം രാജു ബാബാ സേഗാള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.ഇളയ രാജയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ചരിത്ര സംഭവങ്ങള്‍ നടന്ന യഥാര്‍ത്ഥ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. പതിമൂന്നാം നൂറ്റാണ്ടിലെ രാജ കുമാരിയായാണ് അനുഷ്‌ക രുദ്രമാദേവിയില്‍ വേഷമിടുന്നത്. അഞ്ചു കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി അനുഷ്‌ക ത്രിഡി ചിത്രത്തില്‍ എത്തുന്നത് കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.