ധാക്ക: ബംഗ്ളാദേശിലെ മുതിര്‍ന്ന ജമാഅത്ത് നേതാവിന് ബംഗ്ളാദേശിലെ കോടതി വധശിക്ഷ വിധിച്ചു. 1971ലെ വിമോചന യുദ്ധത്തില്‍ പാകിസ്താനെതിരായി യുദ്ധക്കുറ്റങ്ങളില്‍ ഏര്‍പെട്ടു എന്നതാണ് കുറ്റം.
തട്ടിക്കൊണ്ടുപോവല്‍,കൊല എന്നിവയടക്കം അഞ്ചു കുറ്റങ്ങള്‍ ചെയ്തതായി അന്താരാഷ്ട്ര യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ കണ്ടെത്തിയ 65കാരനായ അലി അഹ്സന്‍ മുജാഹിദീനാണ് കോടതി വധശിക്ഷ വിധിച്ചതെന്ന് ബംഗ്ളാദേശ് ജൂനിയര്‍ അറ്റോര്‍ണി ജനറലും പ്രോസിക്യൂട്ടറുമായ എം.കെ റഹ്മാന്‍ പറഞ്ഞു.
അഞ്ചു കുറ്റങ്ങളില്‍ മൂന്നെണ്ണം വധശിക്ഷ വിധിക്കാന്‍ തക്കതാണെന്ന് അദ്ദേഹം പ്രതികരിച്ചു. ജമാഅത്തെ ഇസ്‌ലാമിയയുടെ സെക്രട്ടറി ജനറല്‍ ആണ് മുജാഹിദ്.
മറ്റൊരു പ്രമുഖ ജമാഅത്ത് നേതാവ് ഗുലാം അസമിന് 90 വര്‍ഷം തടവുശിക്ഷ നല്‍കിയതിനെതിരെ ബംഗ്ളാദേശില്‍ പ്രതിഷേധം രൂക്ഷമായിരുന്നു.
പ്രതിഷേധക്കാര്‍ക്കുനേരെ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. മരിച്ചവരില്‍ ഒമ്പതു വയസ്സുകാരിയും ഉള്‍പ്പെടും. രാജ്യത്തെ വിവിധ തുറകളിലുള്ള സാമൂഹികപ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തു. പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്നാണ് വെടിവെപ്പ് നടത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ശിക്ഷാ വിധിയെ തുടര്‍ന്ന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബുധനാഴ്ച തെരുവുകളെല്ലാം വിജനമായിരുന്നു. കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിച്ചില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Dhakka, Bangladesh

No comments:
Post a Comment