ന്യൂയോര്‍ക്ക്: മരിച്ച യുവതിയുടെ അവയവങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ എത്തിയപ്പോള്‍ യുവതി കണ്ണു തുറന്നു. ന്യൂയോര്‍ക്കിലാണ് സംഭവം. ന്യൂയോര്‍ക്കിലെ സെന്റ് ജോസഫ് ആശുപത്രിയിലാണ് മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി ജീവനോടെ തിരിച്ചെത്തിയത്.
യുവതി മരിച്ചെന്ന് വിവരം നല്‍കിയാണ് ഡോക്ടര്‍മാര്‍ അവയവദാനത്തിന് ബന്ധുക്കളെ സമീപിച്ചത്. ബന്ധുക്കളുടെ സമ്മതത്തോടെ അവയവം യുവതിയുടെ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയ ചെയ്ത് നീക്കാന്‍ തുടങ്ങുമ്പോളാണ് യുവതി കണ്ണുകള്‍ തുറന്നത്.
മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്നാണ് 41 കാരിയായ കൊളീന്‍.എസ് ബേണ്‍സിനെ 2009ലാണ് സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബോധം ഇല്ലാത്ത അവസ്ഥയിലായിരുന്നു യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ അടുത്ത ദിവസങ്ങലിലായി ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് യുവതിയ്ക്ക് ബ്രെയിന്‍ ഡെത്ത് അഥവാ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
മതിഷ്‌ക മരണം സംഭവിച്ച രോഗികളുടെ ശരീര അവയവങ്ങള്‍ ദാനം ചെയ്യുന്നതിനെ കുറിച്ചു ഡോക്ടര്‍മാര്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
എന്നാല്‍ മയക്കു മരുന്നിന്റെ അമിത ഉപയോഗത്തില്‍ യുവതിയുടെ മസിലുകള്‍ പ്രവര്‍ത്തിക്കാതായതാണ് ഡോക്ടര്‍മാരെ തെറ്റിധരിപ്പിച്ചത്. മസിലുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ യുവതി താല്‍ക്കാലിക കോമയിലേയ്ക്ക് മാറുകയായിരുന്നു. യുവതിയുടെ ചുണ്ടും നാക്കും ചലിയ്ക്കുന്നുണ്ടെന്നും യുവതിയ്ക്ക് ജീവനുണ്ടെന്നും ആശുപത്രിയിലെ നഴ്‌സ് അറിയിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഇതിനെ അവഗണിക്കുകയായിരുന്നു.
കൂടുതല്‍ പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ആശുപത്രി അധികൃതര്‍ക്ക് ഇത്തരം ഒരു പിഴവ് സംഭവിക്കില്ലായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.
ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുമുണ്ടായ ഗുരുതരമായ പിഴവിനെ തുടര്‍ന്ന് ഫെഡറല്‍ എന്‍ക്വയറി ഉദ്യോഗസ്ഥര്‍ ആശുപത്രിയ്ക്ക് ആറായിരം ഡോളര്‍ പിഴ വിധിച്ചിരിക്കുകയാണിപ്പോള്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment