ന്യൂഡൽഹി: നെഞ്ചു മുതൽ താഴേക്ക് ശരീരം ഒട്ടിച്ചേർന്ന രണ്ട് കുഞ്ഞുങ്ങളെ 30 ഡോക്ടർമാർ എട്ടു മണിക്കൂർ അത്യദ്ധ്വാനം ചെയ്ത് വേർപെടുത്തി. രണ്ടുലക്ഷം ജനങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്നതും ഒരു ശതമാനം മാത്രം വിജയസാദ്ധ്യതയുള്ളതുമായ ഒരു ശസ്ത്രക്രിയ നൂറു ശതമാനം വിജയത്തിലെത്തിച്ചത് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരാണ്.
മേയിൽ ശസ്ത്രക്രിയ നടത്തി രണ്ടു മാസം പരിരക്ഷിച്ച് ചൊവ്വാഴ്ചയാണ് ഷെയ്‌ലി, ശില്പ എന്നീ കുട്ടികൾ പൂർണ്ണമായും ആരോഗ്യവതികളാണെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചത്.
മദ്ധ്യപ്രദേശിലെ സത്‌നയിൽ കൂലിവേലക്കാരായ ലാൽഭായ്-ശശികലദന്പതികൾക്കാണ് നെഞ്ചിന് താഴേയ്ക്ക് ഒട്ടിച്ചേർന്ന കുഞ്ഞുങ്ങൾ പിറന്നത്. തങ്ങൾക്ക് സമീപിക്കാവുന്ന ആശുപത്രികളെല്ലാം കൈമലർത്തിയപ്പോഴാണ് എ.ഐ.ഐ.എം.എസ് ശസ്ത്രക്രിയയ്ക്ക് തയാറായത്.
ഭാഗ്യവശാൽ ഹൃദയമുൾപ്പെടെയുള്ള പ്രധാന ആന്തരായവങ്ങൾ വെവ്വേറെയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. വെല്ലുവിളിയുയർത്തിയ പ്രധാന അവയവം കരളായിരുന്നു. ഷെയ്‌ലിയും ശില്പയും ഒരേ കരളായിരുന്നു പങ്കിട്ടത്. ഇത് ഡോക്ടർമാർ രണ്ടാക്കി.
കുട്ടികളെ ഉടൻതന്നെ ഡിസ്ചാർജ് ചെയ്യുമെന്നും ഭാവിയിൽ ഇവർക്ക് പ്രശ്നങ്ങളുണ്ടാവുകയില്ലെന്നും ഡോക്ടർമാർ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment