23കാരി മാ ഐലുണാണ് മരിച്ചത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ വന്ന കോള്‍ എടുത്ത് സംസാരിക്കവെയാണ് ഐലുണിന് വൈദ്യുതാഘാതമേറ്റതെന്ന് സഹോദരി സിന്‍ വൈബോ, ചൈനയിലെ ട്വിറ്ററിന് തുല്യമായ സോഷ്യന്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെ പ്രതികരിച്ചു. സംഭവത്തില്‍ ആപ്പിള്‍ വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ഫോണ്‍ കോളുകള്‍ എടുക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും അവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലിട്ട പോസ്റ്റില്‍ പറഞ്ഞു.
ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ വൈറലായിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ കോള്‍ എടുക്കരുതെന്ന മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് പലരും ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ചൈന സതേണ്‍ എയര്‍ലൈന്‍സിലെ മുന്‍ ജീവനക്കാരിയാണ് മരിച്ച മാ എലുണ്‍. എലുണ്‍ മരിച്ചത് വൈദ്യുതാഘാതമേറ്റാണെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ വഴിയാണോ വൈദ്യുതാഘാതം ഏറ്റത് എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
എന്നാല്‍ സംഭവത്തില്‍ ഖേദമുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ആപ്പിള്‍ പ്രതികരിച്ചു.
എന്നാല്‍ സംഭവത്തില്‍ ഖേദമുണ്ടെന്ന് ആപ്പിള്‍ കമ്പനി അറിയിച്ചു. പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ആപ്പിള്‍ പ്രതികരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment