Latest News

റംസാന്‍ മാസത്തിലെ ബാങ്ക് വിളി ലൈവായി സംപ്രേഷണം ചെയ്ത് കൊണ്ട് ചാനല്‍ 4 ചരിത്രം കുറിക്കാനൊരുങ്ങുന്നു

ടിവി ചാനലില്‍ റംസാന്‍ മാസത്തിലെ നമസ്കാരത്തിന് ക്ഷണിച്ചു കൊണ്ടുള്ള ബാങ്ക് വിളി ലൈവായി സംപ്രേഷണം ചെയ്ത് കൊണ്ട് ബ്രിട്ടീഷ്‌ ചാനലായ ചാനല്‍ 4 ചരിത്രം കുറിക്കാനൊരുങ്ങുന്നു.

ലോകത്തെമ്പാടും ഉള്ള പള്ളികളില്‍ നിന്നും ഉള്ള പ്രഭാത നമസ്കാരത്തിനുള്ള ക്ഷണമായ സുബഹ് ബാങ്കായിരിക്കും ചാനല്‍ സംപ്രേഷണം ചെയ്യുക. ബ്രിട്ടനിലെ 28 ലക്ഷം മുസ്ലീങ്ങള്‍ക്കുവേണ്ടിയാണ് ചാനല്‍ ഈ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുന്നതെന്ന് ഫാക്ച്വല്‍ പ്രോഗ്രാമിങ് വിഭാഗം മേധാവി റാള്‍ഫ് ലീ വെളിപ്പെടുത്തി. 

എന്നാല്‍ ബ്രിട്ടീഷ്‌ ചാനലില്‍ ബാങ്ക് വിളി സംപ്രേഷണം ചെയ്യുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്ത്‌ വന്നിട്ടുണ്ട്. ബ്രിട്ടനിലെ അഞ്ചുശതമാനത്തോളം പേരാണ് റംസാന്‍ നോമ്പ് ആചരിക്കുന്ന മുസ്ലിംകള്‍ ആയുള്ളത്. അവരെ സഹായിക്കാന്‍ വേണ്ടിയാണിതെന്നാണ് റാള്‍ഫ് ലീ പറയുന്നത്. 

ബ്രിട്ടനിലെ മുഖ്യ ചാനലുകള്‍ സാധാരണഗതിയില്‍ റംസാന് വലിയ പ്രാധാന്യം കല്‍പ്പിക്കാറില്ല. എന്നാല്‍ ജൂലൈയിലും ഓഗസ്റ്റിലും മുസ്ലീങ്ങള്‍ക്കുവേണ്ടിയുള്ള പ്രോഗ്രാമുകള്‍ ചാനല്‍ 4 സംപ്രേഷണം ചെയ്യുമെന്ന് റാള്‍ഫ് ലീ വെളിപ്പെടുത്തി. 

മുസ്ലീങ്ങളെ രാജ്യത്തെ ചാനലുകള്‍ മുസ്ലീങ്ങളെ തീവ്രവാദവും ഭീകരവാദവുമായി ബന്ധപ്പെടുത്തിയാണ് പരിപാടികള്‍ അവതരിപ്പിക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ സാധാരണ ജനങ്ങളില്‍ മുസ്ലിംകളെ കുറിച്ചുള്ള തെറ്റിധാരണ മാറ്റുവാന്‍ ആണ് ഈ പ്രക്ഷേപണം എന്നും അദ്ദേഹം പറയുന്നു. ബ്രിട്ടനിലെ വിവാദ നായകന്‍ ആന്‍ജെം ചൗധരിയുടെ പ്രോഗ്രാം ചാനലില്‍ സംപ്രേഷണം ചെയ്ത് ദിവസങ്ങള്‍ക്ക് മുന്‍പ് വിവാദത്തില്‍ അകപ്പെട്ട ചാനല്‍ ആണ് ചാനല്‍ 4. അത് കൊണ്ട് തന്നെ നിരവധി സംഘടനകള്‍ ചാനലിന്റെ പുതിയ പരിപാടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.