ലണ്ടന്‍: ബ്രിട്ടന്റെ ഭാവി കിരീടാവകാശിയെ പുറംലോകം കണ്ടു. കുഞ്ഞു രാജകുമാരനുമായി വില്യം രാജകുമാരനും കേറ്റ് മിഡില്‍ട്ടണും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. തിങ്കളാഴ്ച ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ ജനിച്ച രാജകുടുംബത്തിലെ പുതിയ അതിഥിയുമായി ഡിസ്ചാര്‍ജ് വാങ്ങി മടങ്ങുന്നതിനു മുന്നോടിയായാണ് വില്യമും കേറ്റും കുട്ടിയുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.
കുട്ടിയെ കൈയ്യിലേന്തി വില്യം ആദ്യം പുറത്തെത്തി. പിന്നാലെ കേറ്റും വില്യമിന്റെ സമീപത്ത് നിലയുറപ്പിച്ചു. കുട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അവനായി ഒരു പേര് കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് താനെന്നും വില്യം പറഞ്ഞു. വൈകാതെ പേര് കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യപ്രസവം വളരെ വൈകാരികമായിരുന്നുവെന്ന് കേറ്റും മാധ്യമങ്ങളോടു പറഞ്ഞു. കുട്ടിക്ക് അവന്റെ അമ്മയുടെ ഛായയാണെന്നായിരുന്നു വില്യമിന്റെ അഭിപ്രായം. എന്നാല്‍ കേറ്റ് അത് തിരുത്തി.
ഭാവി രാജാവിനെ ഒരുനോക്കു കാണാന്‍ തിങ്കളാഴ്ച മുതല്‍ ആയിരക്കണക്കിന് ആളുകളാണ് ആശുപത്രിപരിസരത്ത് തടിച്ചുകൂടിയിരുന്നത്. വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ പുതിയ അതിഥിയെ സ്വീകരിച്ചത്. എലിസബത്ത് രാജ്ഞിക്കു ശേഷം നാലാംതലമുറയില്‍ രാജാവാകുന്നത് പുതിയ രാജകുമാരനാണ്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment