കാസര്‍കോട്: തകര്‍ന്ന ദേശീയപാതയില്‍ വാഹനങ്ങള്‍ പോകുന്നത് തോന്നിയപോലെ. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഉറപ്പ്. യാത്രക്കാര്‍ സഞ്ചരിക്കുന്നിടം ഇരുചക്രവാഹനങ്ങള്‍ കൈയടക്കി ഓടുന്നു. മുന്നും പിന്നും നോക്കിയില്ലെങ്കില്‍ കാല്‍നടക്കാരന്‍ കുഴിയില്‍ വീഴുമെന്ന് മാത്രമല്ല, അപകടവും പറ്റും.
തകര്‍ന്ന പാതയിലൂടെ തകര്‍ത്തോടുകയാണ് വാഹനങ്ങള്‍. ആനൂബാഗിലു, കറന്തക്കാട്, താളിപ്പടപ്പ്, അടുക്കത്തുബയല്‍, എരിയാല്‍, അണങ്കൂര്‍ എന്നിവിടങ്ങളില്‍ റോഡ് പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. വാഹനങ്ങള്‍ പോകുമ്പോള്‍ റോഡിലെ ഇളകിയ കല്ലുകള്‍ തെറിക്കും. വെള്ളം നിറഞ്ഞ കുഴികള്‍ മറ്റൊരു അപകടമായി ദേശീയപാതയിലുണ്ട്. ചിലയിടങ്ങളില്‍ താറിങ് പൂര്‍ണമായും ഇളകിപ്പോയി.
ചെര്‍ക്കളം മുതല്‍ കാലിക്കടവ് വരെയുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ റോഡ് തകര്‍ന്നിട്ടുണ്ട്. അറ്റകുറ്റപ്പണി ചെയ്ത ഭാഗങ്ങള്‍ പൂര്‍ണമായും ഇളകി. ഞാണംകൈ ഇറക്കത്തില്‍ റീ ടാര്‍ ചെയ്ത ഭാഗം കുഴിയായിമാറി.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment