Latest News

കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു

കാസര്‍കോട്: ചൂരി മീപ്പുഗുരിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മീപ്പുഗുരിയിലെ ബദറുദ്ദീന്റെ മകനും കാസര്‍കോട് നഗരത്തിലെ ബെന്‍സര്‍ വസ്ത്രാലയത്തിലെ ജീവനക്കാരനുമായ സാബിത്ത് (18) ആണ് ഞായറാഴ്ച ഉച്ചയോടെ കുത്തേറ്റ് മരിച്ചത്.

മീപ്പുഗുരിയിലെ വീട്ടില്‍ നിന്നും സുഹൃത്ത് റഈസിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ജെ.പി കോളനിയില്‍ വെച്ച് മറെറാരു ബൈക്കിലെത്തിയ രണ്ടംഗ സംഘം സാബിത്തിനെ കുത്തുകയായിരുന്നു. നെഞ്ചിന് ഗുരുതരമായി കുത്തേററ സാബിത്തിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് കാസര്‍കോട്ടുംപരിസര പ്രദേശങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രി പരിസരത്ത് നിരവധി പേര്‍ തടിച്ചു കൂടിയിരിക്കുകയാണ്.

നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് ജാഗ്രത പാലിച്ചുവരികയാണ്.
സാറയാണ് സാബിത്തിന്റെ മാതാവ്. സഹോദരങ്ങള്‍: സമീര്‍, ഷംസീര്‍, സക്കീര്‍, സവാദ്.
(Updated)
 
Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

1 comment:

  1. Idh englishil aakki ente gmailkk send plz
    bcz enikk malayalam support aaannilla
    mpralihaider@gmail.com

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.