Latest News

സാബിത്തിന്റെ കൊല: ഭീതിയോടെ കാസര്‍കോട്ടുകാര്‍

കാസര്‍കോട്: കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം കാസര്‍കോട് വീണ്ടും അശാന്തിയിലേക്ക്. ഞായറാഴ്ച ഉച്ചയോടെ മീപ്പുഗുരിയിലെ സാബിത്ത് കുത്തേററ് മരിച്ച സംഭവത്തെ തുടര്‍ന്ന് കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ. നഗരത്തില്‍ കടകള്‍ അടഞ്ഞു. വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി. പുതിയ ബസ് സ്റ്റാന്‍ഡിലെയും പരിസരത്തെയും തുറന്നുകിടക്കുകയായിരുന്ന ഏതാനും കടകള്‍ ഒരു സംഘമാളുകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ഞായറാഴ്ച ആയിരുന്നെങ്കിലും റംസാന്‍ അടുത്ത ദിവസമായിരുന്നതിനാല്‍ നല്ലതിരക്കായിരുന്നു. കടകള്‍ അടച്ചതിനാലും വാഹന ഗതാഗതം തടസ്സപ്പെട്ടതും കാരണം നഗരത്തില്‍ എത്തിയ സ്ത്രീകളടക്കമുള്ള ആളുകള്‍ വലഞ്ഞു.

സാബിത്ത്
ഭീതിയിലായ ജനങ്ങള്‍ എത്രയും വേഗം വീട്ടിലെത്താന്‍ കിട്ടിയ വാഹനങ്ങള്‍ക്കൊക്കെ കൈകാട്ടി. ചിലര്‍ ടാക്‌സികള്‍ വാടകയ്ക്ക് വിളിച്ച് സ്ഥലം വിട്ടു. നുള്ളിപ്പാടിയിലും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും ഒരു സംഘം യുവാക്കള്‍ റോഡ് തടഞ്ഞു. പോലീസ് എത്തിയാണ് അവരെ പിന്തിരിപ്പിച്ചത്. അതിനിടെ ചില ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായതായും സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി. പോലീസ് പട്രോളിംങും ശക്തമാക്കി. ജില്ലയിലെ മററു സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ പോലീസ് കാസര്‍കോട്ടെത്തിയിട്ടുണ്ട്.

സാബിത്തിന്റെ കൊലയാളികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ആളുകള്‍ പ്രകോപിതരാകരുതെന്നും കിംവദന്തികളില്‍ കുടുങ്ങരുതെന്നും ആക്രമികളെ ഉടന്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുമെന്നും പോലീസ് അറിയിച്ചു.

ജെ.പി കോളനിയില്‍ വെച്ച് കുത്തേറ്റ മീപ്പുഗുരിയിലെ സാബിത്ത് (18) ഞായറാഴ്ച ഉച്ചയോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സുഹൃത്ത് റഈസിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ജെ.പി കോളനിയില്‍ വെച്ച് മറെറാരു ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘമാണ് സാബിത്തിനെ കുത്തിയതെന്നാണ് സൂചന.




Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.