കൊല്ലം: കേരളത്തിലെ നഗരങ്ങളില്‍ രാത്രി കറങ്ങി നടന്ന് ആഭരണങ്ങള്‍ ധരിച്ച യുവാക്കളോട് സൗഹൃദം നടിച്ച ശേഷം സ്വര്‍ണവും പണവും അപഹരിക്കുന്നയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പെരുമ്പുഴ മിനി ഗ്യാസ് ഗോഡൗണിന് സമീപം പാവൂര്‍ തെക്കതില്‍ രാധാമന്ദിരത്തില്‍ സന്തോഷ് കുമാര്‍ (36)ആണ് അറസ്റ്റിലായത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ പ്രതി നിരവധി യുവാക്കളില്‍ നിന്നും സ്വര്‍ണം കവര്‍ച്ച ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28ന് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ലിങ്ക് റോഡില്‍ നെയ്യാറ്റിന്‍കര സ്വദേശി ബിജു എന്നയാളുടെ രണ്ട് പവന്‍ വരുന്ന മാല തട്ടിയെടുത്തതായി പ്രതി പോലീസിനോട് സമ്മതിച്ചു.

2013 മേയ് 12ന് കൊല്ലം റെയില്‍വെ സ്റ്റേഷന്‍ - കര്‍ബല റോഡില്‍ ശാസ്താംകോട്ട സ്വദേശി ബാലു എന്നയാളുടെ മൂന്ന് പവന്റെ സ്വര്‍ണമാലയും ബ്രയ്‌സ്‌ലറ്റും പിടിച്ചുപറിച്ച സംഭവം, കഴിഞ്ഞ ജൂലൈ 12ന് കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് ആലപ്പുഴ സ്വദേശി അരുണ്‍കുമാര്‍ എന്നയാളുടെ അഞ്ച് പവന്റെ മാല പൊട്ടിച്ചെടുത്ത സംഭവവും ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.
കുറ്റകൃത്യങ്ങളിലെ അസ്വാഭാവികത മാത്രം കണ്ടുകൊണ്ട് അത്തരക്കാരായ ആളുകളെ നിരന്തരം നിരീക്ഷിച്ചതിനെത്തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷര്‍ ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. കമ്മീഷണര്‍ ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റീ തെഫ്റ്റ് സ്‌ക്വാഡാണ് പ്രതിയെ അറസ്റ്റ് ചെയ്ത്.
ഈസ്റ്റ് എസ്‌ഐ ജി. ഗോപകുമാര്‍, ഗ്രേഡ് എസ്‌ഐ പ്രകാശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ അനന്‍ബാബു, ഹരിലാല്‍, സജിത് , സുനില്‍, കൃഷ്ണകുമാര്‍, ഗുരുപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ തൃപ്രയാറില്‍ നിന്നും അറസ്റ്റ് ചെയ്തത്.
സ്വര്‍ണവും, പണവും നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പ്രതിയ്‌ക്കെതിരെ കൊല്ലം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് രണ്ട്- കോടതിയില്‍ സാമ്പത്തിക തട്ടിപ്പുമായി വേറെ വാറണ്ടുകള്‍ നിലവില്‍ ഉള്ളതായി പോലീസ് പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥര്‍, ഐടി പ്രൊഫഷണല്‍സ് എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായവരില്‍ ഏറെയും. മാസത്തില്‍ ഒരിക്കലോ, വല്ലപ്പോഴുമോ മാത്രം വീടുകളില്‍പ്പോകുന്ന ആളുകളാണ് ഇരയായിട്ടുള്ളത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kollam, Arrested, Police, Santhosh

No comments:
Post a Comment