തിരുവനന്തപുരം: ഭര്‍ത്താവിനെ വിളിക്കാന്‍ യുവതിക്ക് ഫോണ്‍ നല്കിയ യുവാവ് പുലിവാലു പിടിച്ചു. യുവതിയുടെ ശല്യം അസഹ്യമായതോടെ തന്റെ വര്‍ക്‌ഷോപ്പ് തുറക്കാനാകാതെ യുവാവ് മുങ്ങി നടക്കുന്നു. മണ്ണന്തല മുക്കോല സ്വദേശിയായ യുവാവാണ് പുലിവാലുപിടിച്ചത്.
കുറച്ചുനാള്‍മുമ്പ് ഇതേ ബില്‍ഡിംഗില്‍ താമസിക്കുന്ന തന്റെ ബന്ധുവിന് കൂട്ടിരിക്കാന്‍ വന്നതായിരുന്നു യുവതി. ഇവര്‍ക്കു ഭര്‍ത്താവും രണ്ടുമക്കളുമുണ്ട്. ഭര്‍ത്താവിനെ വിളിക്കുന്നതിനായി യുവതി ചിലപ്പോഴൊക്കെ യുവാവില്‍നിന്ന് മൊബൈല്‍ വാങ്ങാറുണ്ട്.

ഇതു സ്ഥിരമായതോടെ യുവതിക്ക് യുവാവിനോട് പ്രണയമായി. ഒടുവില്‍ തന്നെ വിവാഹംകഴിക്കണമെന്ന ആവശ്യവുമായി ഇവര്‍ വര്‍ക്‌ഷോപ്പില്‍ കയറിയിറങ്ങാന്‍ തുടങ്ങി. കുറച്ചുനാളിനുമുമ്പ് വിവാഹിതനായ യുവാവ് ശല്യം സഹിക്കാനാകാതെ ഒരാഴ്ചയായി വര്‍ക്‌ഷോപ്പ് പൂട്ടി മുങ്ങിനടക്കുകയാണ്.
കഴിഞ്ഞദിവസം ഒരു ഹാരവും വാങ്ങി യുവതി വര്‍ക്‌ഷോപ്പിനു മുന്നിലെത്തുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ പീഡനക്കേസില്‍ കുടുക്കി അകത്താക്കുമെന്ന മുന്നറിയിപ്പുകൂടി വന്നതോടെ യുവാവ് പേടിച്ച് കടയും പൂട്ടി സ്ഥലം വിട്ടു.
യുവതി തന്റെ വീട്ടില്‍വന്നതറിഞ്ഞതോടെ അപവാദംഭയന്ന് കഴിയുകയാണ് യുവാവ്. അതേസമയം വിവാഹം കഴിഞ്ഞ യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്നും മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കുകൊണ്ടുപോകണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണ്ണന്തല എസ്.ഐ വിന്‍സന്റ് എം.എസ് ദാസ് പറഞ്ഞു. യുവതിയില്‍നിന്ന് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവാവ് മണ്ണന്തല പോലീസില്‍ പരാതി നല്കി കാത്തിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Phone

No comments:
Post a Comment