ഗാര്‍ഹിക പാചകവാതക സബ്‌സിഡി സെപ്തമ്പര്‍ മാസം മുതല്‍ ഗൃഹനാഥന്റെ/നാഥയുടെ ബാങ്ക് അകൗണ്ട് വഴി മാത്രമെ ലഭ്യമാകുകയുള്ളൂ എന്ന അറിയിപ്പ് പത്രങ്ങളില്‍ വായിച്ചതാണ്. മറ്റു സംസ്ഥാനങ്ങളില്‍ ആ സംവിധാനം വിജയം കണ്ടത് കൊണ്ടാണത്രെ കേരളത്തിലും നടപ്പില്‍ വരുത്തുന്നത്. ഗ്യാസ് കുറ്റി വാങ്ങുമ്പോള്‍ അതിന്റെ മുഴുവന്‍ തുകയായ ആയിരത്തിനടുത്ത സംഖ്യ അടച്ചു വാങ്ങണം. സബ്‌സിഡി തുക ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ബേങ്ക് എകൗണ്ടില്‍ പിന്നീട് ഡൗണ്‍ ലോഡാവും. പക്ഷെ എകൗണ്ടിലെ പേര് ഗ്യാസ് ബുക്കില്‍ രേഖപ്പെടുത്തിയ പേരു തന്നെയാവുകയും വേണം.
ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍(?) വിജയം കണ്ടത് കേരളത്തില്‍ സുഗമമായി കൊണ്ട് വരാനാവുമെന്നതിന് സംശയമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എത്ര പേര്‍ക്ക് ആധാര്‍ കാണുമെന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അപ്പോള്‍ അവിടെയെല്ലാവരും ഗ്യാസിന്റെ പൂര്‍ണ്ണമായ വില നല്‍കി സ്വീകരിക്കാന്‍ തുടങ്ങിയെന്ന വിജയമാകുമോ അതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാവുമ്പോള്‍ സബ്‌സിഡി ഖജനാവില്‍ കിടക്കുമല്ലോ. എന്ന് മാത്രമല്ല കുന്ന് കൂടി കിടക്കും. അങ്ങനെ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ആ കടമ്പ- ഗാര്‍ഹീകോപയോഗത്തിനുള്ള ഗ്യാസിന് സബ്‌സിഡി നല്‍കുകയെന്ന കടമ്പ- വളരെ എളുപ്പത്തില്‍ ചാടിക്കടന്നുവെന്നര്‍ത്ഥം.
കേരളത്തിന്റെ കാര്യം തന്നെയെടുക്കൂ... ഇവിടെ ഗ്യാസ് ബുക്കില്‍ പേരുള്ളവര്‍ ഏറെയും ഗള്‍ഫിലാണ്. അവര്‍ക്കൊക്കെ ആധാര്‍ റെജിസ്‌ട്രേഷന്‍ ഉണ്ടാവാനും സാധ്യത കുറവാണ്. വേറൊരു തരം ഗള്‍ഫ്കാരുടെ വീടുകളില്‍ സ്ത്രീകളുടെ പേരിലായിരിക്കും ഗ്യാസ് കണക്ഷനുള്ളത്. അവര്‍ക്കും, ഇനി എകൗണ്ടും ആധാറും ഉണ്ടെങ്കില്‍ തന്നെ അത് രണ്ടിലും പേര് ശരിയാവാന്‍ വകയില്ല. ഇനി അത് ശരിയായാലും അവര്‍ക്കുള്ള എകൗണ്ട് ആധാര്‍ റെജിസ്‌ട്രേഷനുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമൊന്നും അറിയാനും സാധ്യതയില്ല. അപ്പോള്‍ ഇവരുടെ ഗ്യാസ് സബ്‌സിഡികളും ഖജനാവില്‍ കെട്ടിക്കിടന്ന് കേന്ദ്ര സര്‍ക്കാറിന് മുതല്‍ കൂട്ടാവാന്‍ പോവുകയാണ്. ഏതായാലും സര്‍ക്കാറിന് ഇപ്പോഴെങ്കിലും ഗ്യാസ് മുതലാളിമാരെ ഒന്ന് സന്തോഷിപ്പിക്കാനായല്ലോ! അവരുടെ പോക്കറ്റുകളില്‍ ഗ്യാസിന്റെ മുഴുതുക എത്തിച്ചു കൊണ്ട്...
ഈ കുറിപ്പെഴുതിക്കഴിഞ്ഞ ശേഷമാണ് ഈവിഷയത്തില്‍ പാര്‍ലമെന്റില്‍ ബഹളം നടന്നുവെന്ന് കേട്ടത്. അങ്ങനെയൊരു സംഗതി (ആധാര്‍ എകൗണ്ടിലേയ്ക്ക് സബ്‌സിഡിയെത്തിക്കുമെന്ന) നടന്നതായേ പാവം കേന്ദ്ര സര്‍ക്കാര്‍ അറിയില്ലത്രെ. തീയില്ലാതെ പുകയുണ്ടാവുമോ? അറിയില്ലെങ്കില്‍ ആ വാര്‍ത്ത ആദ്യം പുറത്ത് വിട്ട പത്രത്തിനു (ദൃശ്യ മാധ്യമമാണെങ്കില്‍ അവര്‍ക്ക് നേരെ) നേരെ നടപടിയെടുക്കണം.
ഔദ്യാഗികമായിത്തന്നെ അക്ഷയ വകുപ്പ് ആദാര്‍ കാഡില്ലാത്തവര്‍ക്ക് അതുണ്ടാക്കാമന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പിന്നെ നടപടി തുടങ്ങിയതെന്തിന്! വിവരാവകാശ നിയമമനുസരിച്ച് അറിയാനുള്ള ബാധ്യത പൊതുജനങ്ങള്‍ക്കുണ്ട്.
എ എസ് മുഹമ്മദ്കുഞ്ഞി |
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment