Latest News

എം.എല്‍.എയുടെ വിവാഹത്തിന് അന്ധദമ്പതികള്‍ക്ക് വീടും സ്ഥലവും

പാലക്കാട്: പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലിന്റെ വിവാഹത്തോടനുബന്ധിച്ച് അന്ധദമ്പതികള്‍ക്ക് സ്ഥലവും വീടും സൗജന്യമായി നല്‍കും. മാഹിയിലെ അലി-ഷെരീഫ ദമ്പതികളുടെ മകള്‍ അഭിഭാഷകയായ അഷീലയെയാണ് വരുന്ന 26ന് ഷാഫി പറമ്പില്‍ നിക്കാഹ് ചെയ്യുന്നത്.

മലപ്പുറത്ത് വെച്ചാണ് നിക്കാഹ്. ഗള്‍ഫില്‍ ഹോട്ടല്‍ വ്യവസായികളാണ് വധുവിന്റെ കുടുംബം. വിവാഹസത്കാരം ഒഴിവാക്കി ആ തുകകൊണ്ട് പൂര്‍ണമായും അന്ധരായ പാലക്കാട് അകത്തേത്തറയിലെ ഹരിദാസിനും ഭാര്യ സുനിതക്കും സ്ഥലവും വീടും നല്‍കാനാണ് തീരുമാനമെന്ന് ഷാഫി  പറഞ്ഞു.

ഒക്ടോബര്‍ അഞ്ചിന് കണ്ണൂരിലാണ് വധുവിന്റെ വീട്ടുകാരുടെ വക വിവാഹ സത്കാരം. എന്നാല്‍ പലരേയും ക്ഷണിക്കാനുള്ള ബുദ്ധിമുട്ടും ആരെങ്കിലും ഒഴിവാക്കപ്പെട്ടാലുള്ള പ്രയാസവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് എം.എല്‍.എ പറഞ്ഞു.

അല്ലാതെ ആദര്‍ശത്തിനു വേണ്ടി ചെയ്യുന്ന ദാനമല്ല ഇത്. കഴിഞ്ഞദിവസമാണ് ഹരിദാസ് എം.എല്‍.എയുടെ പാലക്കാട്ടെ ഔദ്യോഗിക വസതിയിലെത്തിയത്. ഭാര്യയും ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്തവളാണെന്നും വീടും സ്ഥലവും ഇല്ലെന്നും അറിഞ്ഞതിനെ തുടര്‍ന്നാണ് തന്റെ ആശയം നടപ്പാക്കാന്‍ എം.എല്‍.എ തീരുമാനിച്ചത്.

അന്ധ ദമ്പതികള്‍ക്ക് ആവശ്യമായ സ്ഥലം അന്വേഷിച്ചു വരികയാണെന്ന് ഷാഫി പറഞ്ഞു. അടുത്തിടെയാണ് അഷീല അഭിഭാഷകയായി എന്റോള്‍ ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.