Latest News

നായകള്‍ തമ്മില്‍ വിവാഹം!! ഹണിമൂണ്‍ ലണ്ടനില്‍ !!!

അമൃത്സര്‍ : മകളുടേയോ മകന്റേയോ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തണമെന്നത് എല്ലാ മാതാപിതാക്കളുടേയും സ്വപ്‌നമായിരിക്കും. എന്നാല്‍ അതുപോലെ സ്വന്തം നായയുടെ കല്യാണം നടത്തണം എന്ന് ആഗ്രഹിച്ചാലോ... അത്തരമൊരു സംഭവം നടക്കാനൊരുങ്ങുകയാണ് അമൃത്സരില്‍.
ഓഫീസേഴ്‌സ് കോളനിയിലെ ആര്‍കെ ഖോസ്ലയുടേയും രന്‍ജീത് അവന്യുവിലെ എസ്.ബാവയുടേയും നായകള്‍ വിവാഹിതരാകാന്‍ പോവുകയാണ്. അതും എല്ലാ ആര്‍ഭാടങ്ങളോടേയും ആചാരങ്ങളോടേയും! ഖോസ്ലെയുടെ നായ ജാക്ക് ആണ് വരന്‍. ബാവയുടെ പട്ടി ജെന്നിഫര്‍ വധുവും. 2013 സെപ്റ്റംബര്‍11 നാണ് ഇരുവരും വിവാഹിതരാകുന്നത്. ഹിന്ദു ആചാരപ്രകാരമായിരിക്കും ചടങ്ങുകളെല്ലാം. ഉത്തരേന്ത്യയിലെ ഹിന്ദു കല്യാണങ്ങള്‍ക്കുണ്ടാകുന്നതുപോലെ മെഹന്ദി, ബാരാത്ത് എന്നിവയും ഉണ്ടാകും. പഞ്ചാബി പാട്ടുകാരനായ സബാര്‍ കോട്ടിയുടെ ലൈവ് മ്യൂസികും വിവാഹ വേദിയില്‍ ഉണ്ടാകും. ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ ക്ഷണിക്കാനുള്ള ഒരുക്കത്തിലാണ് വരന്റേയും വധുവിന്റേയും വീട്ടുകാര്‍.
കല്യാണത്തിന് ചെക്കനും പെണ്ണും ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് ഇന്‍വിറ്റേഷന്‍ കാര്‍ഡില്‍ വ്യക്തമായി അച്ചടിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം നവശ്വാന ദമ്പതിമാര്‍ മധുവിധു ആഘോഷിക്കാന്‍ എവിടെ പോകണമെന്ന് പോലും ഇവരുടെ രക്ഷിതാക്കള്‍ തീരുമാനിച്ചുകഴിഞ്ഞു. ലണ്ടനിലെ പഞ്ചനകഷത്ര ഹോട്ടലിലെ സ്യൂട്ട് റൂമാണ് ജാക്കിനും ജെന്നിഫറിനും ഹണിമൂണ്‍ ആഘോഷിക്കാന്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ബന്ധപ്പെട്ടെങ്കിലും അവരാരും സമ്മതിച്ചില്ലെന്ന് ജാക്കിന്റെ ഉടമയായ ഖോസ്ല പറയുന്നു.
പിന്നെ വേറൊരു കാര്യത്തിലും ഖോസ്ലക്ക് സന്തോഷമുണ്ട്. ജാക്കിന്റെ അച്ഛനും അമ്മയും ഇംഗ്ലണ്ടുകാരാണ്. അവരുടെ നാട്ടിലേക്കാണല്ലോ ജാക്ക് ഹണിമൂണിന് പോകുന്നത്. ഓഫീസേഴ്‌സ് കോളനിയിലെ ഖോസ്ലയുടെ വീട്ടില്‍ ജാക്കിന് സ്വന്തമായി ഒരു എസി മുറിയുണ്ട്. ടിവി സീരിയല്‍ കാണുന്നതാണ് ഇഷ്ടന്റെ ഇഷ്ട വിനോദം. എല്ലാ ദിവസവും അവനെ നോക്കാന്‍ ഒരു മൃഗഡോക്ടര്‍ വീട്ടിലെത്തും. സുഖസൗകര്യങ്ങളിലാണ് ജീവിക്കുന്നതെങ്കിലും വീട്ടിലേക്കാരെങ്കിലും അതിക്രമിച്ച് കടക്കാനൊരുങ്ങിയാല്‍, അപ്പോഴറിയാം ജാക്കിന്റെ തനി സ്വരൂപം.

Keywords: Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.