തളിപ്പറമ്പ: അഗതി മന്ദിരത്തിലെ അന്തേവാസിയെ ജീവിത സഖിയാക്കി സിവില്‍ എഞ്ചിനീയര്‍ മാതൃകയായി. ബാംഗ്ളൂരില്‍ സിവില്‍ എഞ്ചിനീയറായ കയരളത്തെ ഹാരിസ് മഹ്മൂദാണ് സ്ത്രീധന രഹിത വിവാഹത്തിലൂടെ മാതൃക കാട്ടിയത്.
തളിപ്പറമ്പ അല്‍ മഖറിന്റെ കീഴിലുളള നാടുകാണി ദാറുല്‍ അമാനില്‍ പുതുതായി ആരംഭിച്ച അഗതി മന്ദിരത്തിലെ അന്തേവാസിയായ ആരിഫയെയാണ് ഹാരിസ് ഇണയാക്കിയത്.
ചെറിയൂരിലെ അബ്ദുല്‍കരീമിന്റെ മകളാണ് ആരിഫ.
ചെറിയൂരിലെ അബ്ദുല്‍കരീമിന്റെ മകളാണ് ആരിഫ.
കഴിഞ്ഞ ദിവസം അല്‍മഖറില്‍ നടന്ന വിവാഹ ചടങ്ങില്‍കെ.പി. ഹംസ മുസ്ല്യാര്‍ ചിത്താരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കെ.പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം, പി.കെ. അബൂബക്കള്‍ മൗലവി, അബ്ദുസമദ് അമാനി പട്ടുവം, പി.കെ ഉമ്മര്‍ മുസ്ല്യാര്‍, കെ.പി യൂസഫ് ഹാജി, കെ.പി. അബ്ദുല്‍ ജബ്ബാര്‍, വി.കെ. അസൈനാര്‍ ഹാജി, കെ. മുസ്തഫ ഹാജി, സുഹൈല്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment