കാസര്‍കോട്: പുണ്യങ്ങളുടെ രാപ്പകലുകള്‍ക്കൊടുവില്‍ വ്യാഴാഴ്ച വിശ്വാസികള്‍ക്ക് ആഹ്ളാദത്തിന്‍െറ ചെറിയ പെരുന്നാള്‍. സല്‍കര്‍മങ്ങളുടെ വഴികളില്‍ ആത്മനിയന്ത്രണത്തോടെ സഞ്ചരിക്കാന്‍ പരിശീലിപ്പിച്ച റമദാന് വിടചൊല്ലി മാനത്ത് ശവ്വാലിന്െറ അമ്പിളിക്കീറ് ദൃശ്യമായി.
കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്‍െറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഈദുല്‍ ഫിത്ര് ആയിരിക്കുമെന്ന് കോഴിക്കോട് ഖാദിമാരായ കെ.വി. ഇമ്പിച്ചമ്മദ് ഹാജി, നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍ എന്നിവര്‍ അറിയിച്ചു. വ്യാഴാഴ്ച പെരുന്നാളായിരിക്കുമെന്ന് അഖിലേന്ത്യാ ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് എ. അബ്ദുല്‍ ഹമീദ് മദീനിയും അറിയിച്ചു.
വ്യാഴാഴ്ച ഈദുല്‍ ഫിത്റാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരും അറിയിച്ചു. വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആണെന്ന് ഉറപ്പിച്ചതായി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് വി.എം. മൂസ മൗലവിയും അറിയിച്ചു.
വ്യാഴാഴ്ച ഈദുല്‍ ഫിത്ര് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി അറിയിച്ചു.
വ്യാഴാഴ്ച ഈദുല്‍ ഫിത്ര് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്മാന് എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി അറിയിച്ചു.
പെരുന്നാളിന്‍െറ സന്തോഷപ്പുലരിയിലേക്കുണര്ന്ന വിശ്വാസികള്‍ വ്യാഴാഴ്ച രാവിലെ പുതുവസ്ത്രമണിഞ്ഞ് സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ പ്രകീര്‍ത്തിച്ച് പള്ളികളിലും ഈദ്ഗാഹുകളിലും സംഗമിക്കും. മാനവികതയുണര്ത്തുന്ന ഇഫ്താര്‍ സംഗമങ്ങള്‍ കൂട്ടായ്മയുടെ വലിയ സന്ദേശങ്ങളാണ് കഴിഞ്ഞ ഒരു മാസം സമൂഹത്തിന് സമ്മാനിച്ചത്. വ്യാഴാഴ്ച പുലര്‍കാലത്തെ പ്രാര്‍ഥന കഴിഞ്ഞ് വിശ്വാസികള്‍ ഇറങ്ങുന്നത് സാഹോദര്യത്തിന്‍െറ പെരുന്നാളാഘോഷത്തിലേക്കാണ്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment