Latest News

സിഗ്നല്‍ പ്രശ്നം: വോഡാഫോണ്‍ 10,000 രൂപ നഷ്‌ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

താനെ: വൊഡാഫോണ്‍ വരിക്കാരന് നഷ്ടപരിഹാരമായി പതിനായിരം രൂപ നല്‍കാന്‍ ഉത്തരവ്. താനെ ജില്ലാ ഉപഭോക്‌തൃ പരിഹാര ഫോറം ഉത്തരവിട്ടു. ഉപഭോക്‌തൃ പരിഹാര ഫോറം പ്രസിഡന്റ് ഉമേഷ് ജോളിക്കറും എന്‍ ഡി കാദവുമാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

വോഡാഫോണും കണക്‌ഷന്‍ നല്‍കിയ ഡീലറും ചേര്‍ന്ന് നഷ്ടപരിഹാര തുക മൂന്നു മാസത്തിനകം നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഉത്തരവ് നിലവില്‍ വന്നതുമുതല്‍ ഈ തുകയ്ക്ക് 12 ശതമാനം പലിശ നല്‍കാനും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. താനെയില്‍ നിന്നുള്ള പ്രഭാകര്‍ വൈ ജോഷിയുടെ പരാതിയിന്മേലാണ് ഉത്തരവ്. 2007ല്‍ വൊഡാഫോണ്‍ കണക്‌ഷന്‍ എടുക്കുമ്പോള്‍ വാഗ്ദാനം ചെയ്തിരുന്ന സേവനങ്ങള്‍ നല്‍കിയില്ലെന്ന് കാണിച്ച് നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്.

ഫോണ്‍ കണക്‌ഷന്‍ എടുക്കുന്ന സമയത്ത് മഹാരാഷ്ട്രയില്‍ എവിടെയും സിഗ്‌നല്‍ ലഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഉപയോക്താവ് ജന്മനാടായ ശ്രീവര്‍ധനിലേക്ക് പോയപ്പോള്‍ സിഗ്‌നല്‍ ലഭിച്ചില്ല. 2007-08 കാലയളവില്‍ ഇത് സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിരുന്നു. വോഡാഫോണ്‍ നഷ്ടപരിഹാര തുകയായി 44,000 രൂപ നല്‍കണമെന്നും ഇദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃ പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.