ന്യൂദല്‍ഹി: ഇന്ത്യപാക് അതിര്‍ത്തിയില്‍ അഞ്ചു ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംഘര്‍ഷം നിലനില്‍ക്കവെ പാക് സേന വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
ജമ്മുകശ്മീരിലെ പൂഞ്ച് മേഖലയിലെ നിരവധി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കെതിരെ പാക്സേന വെടിവെപ്പ് നടത്തി.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്നുമണിവരെ ഇന്ത്യന്‍ ആര്‍മി പോസ്റ്റുകള്‍ക്കു നേരെ വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പ്രകോപനമില്ലാതിരുന്നിട്ടും വെടിവെപ്പ് മണിക്കൂറോളം നീണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തി. വെടിവെപ്പില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച അതിര്‍ത്തി നിയന്ത്രണരേഖയില്‍ പാക്സേന നടത്തിയ വെടിവെപ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ആഗസ്തില്‍ മൂന്നാംതവണയാണ് പാകിസ്താന്‍ നിയന്ത്രണരേഖ കടന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അറിയിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്താന്‍ മാസാവസാനം ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ പുനരാരംഭിക്കാനും അടുത്തമാസം യു.എന്‍ ജനറല്‍ അസംബ്ളിയുടെ സമ്മേളനത്തില്‍ സംബന്ധിക്കാന്‍ ന്യൂയോര്‍ക്കിലെത്തുന്ന ഇന്ത്യപാക് പ്രധാനമന്ത്രിമാര്‍ നേരില്‍ കാണാനും ധാരണയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, India, Pakisthan, New Delhi
No comments:
Post a Comment