കാസര്‍കോട് : കടയിലേക്ക് നടന്നുപോകുകയായിരുന്ന ജീവനക്കാര്‍ കര്‍ണ്ണാടക കെ എസ് ആര് ടി സി ബസ് ഇടിച്ചു മരിച്ചു. കറന്തക്കാട് ബി ജെ പി ഓഫീസ് പരിസരത്തെ ദിനേശ് ഭട്ട് 54) ആണ് മരിച്ചത്.
രാവിലെ ഒമ്പതു മണിയോടെ കാസര്‍കോട് പോലീസ് സ്റ്റേഷനു മുന്‍വശത്തെ റോഡിലാണ് അപകടം. കെ എസ് ആര് ടി സി പരിസരത്തെ കടയിലെ ജീവനക്കാരനായ ദിനേശ് ഭട്ട് വീട്ടില്‍ നിന്നും കടയിലേക്ക് നടന്നു പോകുകയായിരുന്നു. ഇതിനിടയില്‍ മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ദിനേശ് ഭട്ടിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
സദാനന്ദഭട്ടാണ് പിതാവ്. ഭാര്യ: ശോഭ. മക്കള്‍: ശശാങ്ക ഭട്ട്, ശ്രീരഞ്ജന് ഭട്ട്. മരുമകന്: പത്മനാഭ ഷേണായി.
സദാനന്ദഭട്ടാണ് പിതാവ്. ഭാര്യ: ശോഭ. മക്കള്‍: ശശാങ്ക ഭട്ട്, ശ്രീരഞ്ജന് ഭട്ട്. മരുമകന്: പത്മനാഭ ഷേണായി.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment