തളിപ്പമ്പ്: ബാംഗ്ലൂരില്‍നിന്ന് കാറില്‍ തളിപ്പറമ്പിലേക്ക് വരികയായിരുന്ന മലയാളി യുവാക്കളെ ഉന്‍സൂര്‍ ഹരിഗെയില്‍ ഒരുസംഘം തടഞ്ഞുവെച്ച് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ബുധനാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം.
ടൈല്‍സ് ബിസിനസ് ചെയ്യുന്ന കെ.വി.മുരളീദാസ്, തളിപ്പറമ്പുകാരായ അജയ്, രമേശ്, ബാലു, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ബിസിനസ് ആവശ്യാര്‍ഥം കഴിഞ്ഞദിവസം ബാംഗ്ലൂരിലേക്ക് പോയതാണ്. ബുധനാഴ്ച രാത്രി ഉന്‍സൂര്‍ വീരാജ്‌പേട്ട റോഡ് വഴി തിരിച്ചുവരികയായിരുന്നു. റോഡ് മോശമായതിനാല്‍ 20 കി.മീ.സ്പീഡിലാണ് കാര്‍ ഓടിച്ചിരുന്നത്.
ഉന്‍സൂര്‍ ഹരിഗെയിലെത്തിയപ്പോള്‍ ഒരാള്‍ ബൈക്കുമായി കാറിന് കുറുകെ വന്നുനിന്നു. ബൈക്കില്‍ കാറിടിച്ചു എന്ന പരാതിയുമായി അയാള്‍ ഒച്ചവെച്ചു. അപ്പോഴേക്കും മൂന്നു ബൈക്കുകളിലായി മാരാകായുധങ്ങളുമായി ആറുപേര്‍ എത്തി കാറിലുണ്ടായിരുന്നവരെ ആക്രമിച്ചു. സ്വര്‍ണമാലയും 45000 രൂപയും മൊബൈല്‍ ഫോണും അവര്‍ കവര്‍ന്നെടുത്തു.
രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു. കര്‍ണാടക ആഭ്യന്തരമന്ത്രിക്കും മറ്റും പരാതി നല്‍കിയിട്ടുണ്ട്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment