Latest News

കേരളം വിഭജിക്കണമെന്ന യൂത്ത്‌ലീഗ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി

മലപ്പുറം: കേരളം വിഭജിച്ച് മലബാര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയുടെ ഫേസ്ബുക്ക് പരാമര്‍ശം വിവാദമായി.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും തുടര്‍ന്ന് ചില ചാനലുകളിലും പ്രതികരണങ്ങള്‍ വന്നതോടെ യൂത്ത്‌ലീഗ് സംസ്ഥാന നേതാക്കളുടെ ഇടപെടലിനത്തെുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചു.
കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യവുമായി മുസ്ലിംലീഗ് നേതൃത്വത്തെ സമീപിക്കുമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് പറയുന്ന ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടു. 

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴു ജില്ലകളും കേന്ദ്രഭരണപ്രദേശമായ മയ്യഴിയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയും ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാണ് ആവശ്യം. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന വിഭജനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ ആവശ്യം.
എന്നാല്‍, ഒരിക്കല്‍പോലും ഈ ആവശ്യം യൂത്ത്‌ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ജില്ലാ പ്രസിഡന്റിന്‍േറത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് താക്കീത് നല്‍കിയതായി യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു. തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.