കണ്ണൂര്‍: പ്രണയിച്ചു വിവാഹിതരായശേഷം കണ്ണൂരിലെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോകാനുള്ള ചിലരുടെ ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. കൊല്ലം സ്വദേശികളായ ദമ്പതികളാണു പോലീസിന്റെ അവസരോചിത ഇടപെടലിലൂടെ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെട്ടത്.
വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടുവീട്ടുകാരും തങ്ങളെ സ്വീകരിക്കാന്‍ തയാറായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിനിടെ കണ്ണൂരില്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് ഒരു ഫോണില്‍നിന്നു വാഗ്ദാനം ലഭിച്ചു. ഇതുപ്രകാരം വ്യാഴാഴ്ച ദമ്പതികള്‍ കണ്ണൂരിലെത്തുകയായിരുന്നു.
കൈയിലുള്ള പണം തീര്‍ന്നതിനെതുടര്‍ന്നു യുവതിയുടെ സ്വര്‍ണാഭരണം വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ രംഗത്തെത്തി ഇവരെ തടഞ്ഞുവയ്ക്കുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.
കൈയിലുള്ള പണം തീര്‍ന്നതിനെതുടര്‍ന്നു യുവതിയുടെ സ്വര്‍ണാഭരണം വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ ചിലര്‍ രംഗത്തെത്തി ഇവരെ തടഞ്ഞുവയ്ക്കുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പരിസരത്തുണ്ടായിരുന്നവര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസും മറ്റുള്ളവരും ഇടപെടുമ്പോഴേക്കും ദമ്പതികളെ തടഞ്ഞുവച്ചവര്‍ മുങ്ങി. യുവതിയെ വനിതാ സെല്ലിലും യുവാവിനെ ടൗണ്‍ സ്റ്റേഷനിലുമാക്കിയിരിക്കുകയാണ്. ഇരുവരുടെയും ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment