Latest News

കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കാമുകന്‍ കോടതിയില്‍ ഹാജരാക്കി

കൂത്തുപറമ്പ്: അഞ്ചുദിവസം മുമ്പ് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു കോടതിയില്‍ ഹാജരാക്കി. ആയിത്തറ മമ്പറം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയും മാനന്തേരി സ്വദേശിനിയുമായ പെണ്‍കുട്ടിയെയാണു കൂത്തുപറമ്പ് മജിസ്‌ട്രേട്ട് കോടതി ചേംബറില്‍ ഹാജരാക്കിയത്. സ്വന്തം ഇഷ്ടപ്രകാരം കാമുകനായ ഓട്ടോഡ്രൈവര്‍ക്കൊപ്പം പോകാന്‍ വിദ്യാര്‍ഥിനിയെ പിന്നീട് കോടതി അനുവദിച്ചു.

പെണ്‍കുട്ടിയെ കുനിയില്‍പാലത്തെ ഓട്ടോഡ്രൈവര്‍ സെറീജ് എന്നയാള്‍ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പിതാവ് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഭിഭാഷകനോടൊപ്പം കോടതിയില്‍ ഹാജരാകാന്‍ വരുമ്പോഴാണു പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സെറീജിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും അയാള്‍ക്കൊപ്പംതന്നെ പോകാന്‍ അനുവദിക്കണമെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. 18 വയസ് തികഞ്ഞതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുവദിക്കുകയും ചെയ്തു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.