Latest News

ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പി ജയരാജന്റെ പ്രേതം കൂടി: യൂത്ത്‌ലീഗ്

കണ്ണൂര്‍: ന്യൂനപക്ഷ കോണ്‍ഗ്രസും മുസ്ലിംലീഗും ഇടയുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് ഇരു സംഘടനാ നേതാക്കളും പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തി. 

തളിപ്പറമ്പ് ഓണപ്പറമ്പിലും മയ്യില്‍ പാലത്തുങ്കരയിലും ഉണ്ടായ സംഘര്‍ഷങ്ങളുടെ പേരില്‍ മുസ്ലിംലീഗിനെ കുറ്റപ്പെടുത്തി ന്യൂനപക്ഷ കോണ്‍ഗ്രസ് പത്രസമ്മേളനം നടത്തിയതിന് പിന്നാലെ ഇതിന് മറുപടിയുമായി യൂത്ത് ലീഗും രംഗത്തെത്തി.

മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ തീവ്രവാദികള്‍ കടന്നുകൂടിയിട്ടുണ്ടെന്ന ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ പ്രസ്താവനയാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്. ഈ പ്രസ്താവന അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ ് കെ പി താഹിര്‍ പറഞ്ഞു.
ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സി പി എം നേതാവ് പി ജയരാജന്റെ പ്രേതം കൂടിയതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മഹത്തായ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ന്യൂപക്ഷ കോണ്‍ഗ്രസിലെ ഇത്തരം നേതാക്കള്‍ അപമാനമാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വ്യാജ പ്രസ്താവനകളുമായി വരുന്നവരെ ഡി സി സി നേതൃത്വം നിയന്ത്രിക്കണമെന്നും കെ പി താഹിര്‍ പറഞ്ഞു.
തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ കേരളത്തിലെ ഏക പ്രസ്ഥാനമാണ് മുസ്ലിംലീഗെന്നും വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ് ന്യൂനപക്ഷ കോണ്‍ഗ്രസ് നേതാക്കള്‍ ജീവിക്കുന്നതെന്നും ഓണപ്പറമ്പ് ഉള്‍പ്പെടെയുള്ള സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചത് കുണ്ടിലിരിക്കുന്ന ഈ തവളകള്‍ക്കറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.