Latest News

തൃക്കണ്ണാട്‌ ആയിരങ്ങള്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തി


ഉദുമ : കര്‍ക്കിടക വാവു ദിവസമായ ചൊവ്വാഴ്ച ആയിരങ്ങള്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്ര ത്തില്‍ ബലിതര്‍പ്പണം നടത്തി. ബലിതര്‍പ്പണത്തിനായി പുലര്‍ച്ചെ തന്നെ ഭക്തജനങ്ങള്‍ ക്ഷേത്ര ത്തിലെത്തിയിരുന്നു. ഭക്തജന തിരക്ക് കണക്കിലെടുത്ത് ക്ഷേത്ര ആഘോഷ കമ്മിററിയുടെ സഹകരണത്തോടെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.

സുരക്ഷ, ക്യൂ നിയന്ത്രണം എന്നിവയ്ക്കായി വളണ്ടിയര്‍മാരും, കടല്‍ക്ഷോഭം രൂക്ഷമായതിനെ ത്തുടര്‍ന്ന് ബലിതര്‍പ്പണത്തിനെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി തീരദേശ പോലീസ് ഉള്‍പ്പെടെയുള്ള പോലീസ് സംഘവും രംഗത്തുണ്ട്.

പരേതാത്മാക്കളുടെ നിത്യശാന്തിക്കും മോക്ഷത്തിനുമായാണ് വാവുബലി നടത്തുന്നത്. കര്‍ക്കിടകത്തിലെ അമാവാസിയായ കറുത്ത വാവിദിനത്തില്‍ വ്രതശുദ്ധയോടെ പുണ്യതീര്‍ത്ഥങ്ങളില്‍ പിതൃതര്‍പ്പണം നടത്തുന്നത് പുണ്യ കര്‍മ്മമായി വിശ്വസിക്കുന്നു. ഈ ദിവസം തീര്‍ത്ഥ സ്ഥാനങ്ങളില്‍ പോകാന്‍ കഴിയാത്തവര്‍ വീട്ടുമുറ്റത്തും തറവാട്ട് സങ്കേതങ്ങളിലും ബലിതര്‍പ്പണം നടത്തുന്നു.


















Photos: Vijayaraj Udma
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Trikkannad, Temple, Karkkidakavave

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.