കോഴിക്കോട് . വരുന്ന തിരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കാനും തയ്യാറെന്ന് മുസ്ലിം ലീഗ്. ഇതിനായി തിരഞ്ഞെടുപ്പ് സമിതികള്‍ രൂപീകരിച്ച് മുന്നോട്ടു പോകും. നിലവിലെ പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോഴിക്കോട് ലീഗ് ഹൌസില്‍ ചേര്‍ന്ന മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സംവിധാനം ഒപ്പം വന്നില്ലെങ്കില്‍ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനൊരുങ്ങുക മാത്രമാണ് പോംവഴി. കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കണം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പിണക്കങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ നടപടി കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് യുഡിഎഫിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ലീഗ് അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഖിലേന്ത്യ പ്രസിഡന്റ് ഇ.അഹമ്മദ് അടക്കമുളള നേതാക്കള്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Muslim Leegu, Udf, ET Mohammed Basheer
No comments:
Post a Comment