ഫേസ്ബുക്കില്‍ ഈ ഭീകരചിത്രം പോസ്റ്റ് ചെയ്തതിനുശേഷം താന്‍ ഭാര്യയെ കൊന്നതിന് ജയിലിലേക്കോ മരണശിക്ഷയ്‌ക്കോ പോകുകയാണെന്നും ഫേസ്ബുക്കുകാര്‍ക്ക് വാര്‍ത്തകളില്‍ തന്നെ കാണാന്‍ കഴിയുമെന്നും അയാള്‍ എഴുതിയിരുന്നു. തന്റെ ഭാര്യ തന്നെ മര്‍ദിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഉപദ്രവം സഹിച്ച് ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും അയാള്‍ വിശദമാക്കി. അതുകൊണ്ടാണ് താന്‍ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. വായനക്കാര്‍ക്ക് ഇത് മനസിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതിനുശേഷം അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് മരിച്ചുകിടക്കുന്ന ഭാര്യയുടെ ചിത്രവും അയാള്‍ പോസ്റ്റ് ചെയ്തു. അതിനടിയില്‍ ആര്‍ ഐ പി ജെന്നിഫര്‍ അല്‍ഫോന്‍സോ എന്നുമെഴുതി. മെദീനയുടെ പോസ്റ്റും നടുക്കുന്ന ചിത്രവും ഫേസ്ബുക്കില്‍ അഞ്ചുമണിക്കൂറോളം നിലനിന്നതായാണ് റിപ്പോര്‍ട്ട്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മെദീന പൊലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റമേറ്റു. കുടുംബവഴക്കിനെത്തുടര്‍ന്ന് താന്‍ ഭാര്യയെ വെടിവച്ചുകൊന്നതായി അയാള്‍ സമ്മതിച്ചു.
പിന്നീട് വീട് പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ജെന്നിഫറിന്റെ മൃതദേഹം കണ്ടെത്തി. വീടിനുള്ളില്‍ ചുവപ്പു പുതപ്പില്‍ പൊതിഞ്ഞിരുന്ന അല്‍ഫോന്‍സോയുടെ പത്തുവയസുകാരി മകളെയും അയാള്‍ കണ്ടെത്തി. വെടിവെക്കുന്നതിന് ഈ കുട്ടിയും സാക്ഷ്യം വഹിച്ചിരുന്നതായാണ് കരുതുന്നത്.
മെദീനയും അല്‍ഫോന്‍സോയും തമ്മില്‍ കടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് അയാളുടെ പിതാവ് വെളിപ്പെടുത്തി. മൂന്നുവര്‍ഷത്തിനുമുമ്പ് ഇരുവരും വിവാഹമോചനം നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം വീണ്ടും വിവാഹം ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, London, Facebook, Police,Arrest
No comments:
Post a Comment