Latest News

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് മറ്റൊരു പീഡനക്കേസില്‍ എട്ടുവര്‍ഷം തടവ്

കൊല്ലം: യുവതിയെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ മറ്റൊരു പീഡനക്കേസില്‍ എട്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഓച്ചിറ വയനകം സന്തോഷ് ഭവനില്‍ വിശ്വരാജന്‍(25) ആണ് ശിക്ഷിക്കപ്പെട്ടത്.

2011ല്‍ ഓച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ വിധി. വിശ്വരാജന്‍ സ്വകാര്യബസ് കണ്ടക്ടറായി ജോലി നോക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി അശോക്‌മേനോനാണ് വിധി പ്രസ്താവിച്ചത്. മാവേലിക്കരയ്ക്ക് സമീപം ഓലകെട്ടിയില്‍ സ്മിത എന്ന തൊഴിലാളി സ്ത്രീയെ പീഡനത്തിനുശേഷം കൊലപ്പെടുത്തിയ കേസിലാണ് വിശ്വരാജന് മാവേലിക്കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്മിതയെ പിന്‍തുടര്‍ന്ന് വിജനമായ സ്ഥലത്തുവച്ച് പീഡിപ്പിച്ചശേഷം കൊലപ്പെടുത്തുകയായിരുന്നു.

ഇപ്പോള്‍ ശിക്ഷ ലഭിച്ച കേസിന്റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ വിശ്വരാജന്‍, മറ്റൊരു പീഡനക്കേസിലും അറസ്റ്റിലായിരുന്നു. മൂന്നാമത്തേതാണ് ഓലകെട്ടിയമ്പലത്തെ സ്മിതാ കൊലക്കേസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.