അങ്കാറ: ഈജിപ്തിലെ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട അസ്മാ ബില്‍താജിക്ക് പിതാവും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ മുഹമ്മദ് ബില്‍താജി എഴുതിയ കത്ത് വായിച്ച തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കണ്ണുനിറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിക്കിടെയാണ് ബില്‍താജിയുടെ കത്ത് ഉര്‍ദുഗാനെ വായിച്ചുകേള്‍പ്പിച്ചത്. കത്ത് ശ്രദ്ധിക്കുന്നതിനിടെ കണ്ണു നിറഞ്ഞ ഉര്‍ദുഗാന്‍ ഏതാനും നിമിഷം നിശ്ശബ്ദനായി ഇരുന്നു. പിന്നീട് കണ്ണുതുടച്ചാണ് ടെലിവിഷന്‍ പരിപാടി തുടര്‍ന്നത്.
കത്തിന്റെ സംക്ഷിപ്ത രൂപം: ''ഉല്‍കൃഷ്ടയായ അധ്യാപികയും പ്രിയം നിറഞ്ഞ മകളുമായ അസ്മയ്ക്ക്, നിന്നോട് യാത്ര പറയാന്‍ കഴിഞ്ഞില്ല. എങ്കിലും നാളെ (മരണ ശേഷം) കാണാമെന്നു വാക്കു തരുന്നു. അഭിമാനത്തോടെ വിപ്ലവബോധത്തോടെ നീ ഏകാധിപതികള്‍ക്കെതിരേ നിലകൊണ്ടു. പുതിയ സംസ്‌കാരത്തിനും ഉദയത്തിനും വേണ്ടി നിശ്ശബ്ദമായി നീ നിലകൊണ്ടു. നിന്റെ അഭിലാഷവും താല്‍പ്പര്യവും പൂര്‍ത്തീകരിക്കുന്നതില്‍ പരമ്പരാഗത പഠനങ്ങള്‍ പരാജയപ്പെട്ടിട്ടു കൂടി നിന്റേതായ ക്ലാസില്‍ എപ്പോഴും നീ തന്നെയായിരുന്നു ഒന്നാമത്. ഈ ചെറിയ കാലയളവിനുള്ളില്‍ നീയുമായി കൂടുതല്‍ അടുക്കാന്‍ ഈ പിതാവിന് സമയം ലഭിച്ചില്ല. റാബിഅ അല്‍ അദവിയ്യ ചത്വരത്തില്‍ അവസാനമായി നിന്നെ കണ്ടപ്പോള്‍, തിരക്കൊഴിഞ്ഞ് ഉപ്പ എന്ന് ഞങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന് നീ ചോദിച്ചിരുന്നു. ഈ ജീവിതം വേണ്ടപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കാന്‍ പര്യാപ്തമല്ലെന്നാണ് അന്നു ഞാന്‍ നല്‍കിയ മറുപടി. നമ്മുടെ ബന്ധം സ്വര്‍ഗത്തില്‍ തുടരാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിക്കുകയാണ്.
കൊല്ലപ്പെടുന്നതിന്റെ രണ്ടുദിവസം മുമ്പ് വെള്ള വിവാഹവസ്ത്രമണിഞ്ഞ് നിന്നെ ഞാന്‍ സ്വപ്നത്തില്‍ കണ്ടു. അന്ന് അവിടത്തെ ആകര്‍ഷണം നീയായിരുന്നു. നീ അടുത്തെത്തിയപ്പോള്‍, ഇന്ന് നിന്റെ വിവാഹരാത്രിയാണെന്ന് ഞാന്‍ ചെവിയില്‍ പറഞ്ഞു. ഇത് ഉച്ചയാണ്, സായാഹ്നം ആയിട്ടില്ലെന്നായിരുന്നു അതിന് നിന്റെ മറുപടി. പിന്നീടൊരു ഉച്ച നീങ്ങിയ സമയം നിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ അന്നത്തെ മറുപടിയുടെ സാരം എനിക്കു മനസ്സിലായി. ദൈവം നിന്റെ രക്തസാക്ഷ്യം സ്വീകരിച്ചിരിക്കുന്നു. എന്റെ വിശ്വാസങ്ങളെ നീ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ജയിലിലായതിനാല്‍ നിന്റെ നെറ്റിയില്‍ അന്ത്യ ചുംബനം നല്‍കാന്‍ ഈ ഉപ്പക്കായില്ല. മയ്യിത്ത് നമസ്‌കാരത്തി ല്‍ പങ്കെടുക്കാന്‍ പോലും കഴിഞ്ഞില്ല.
പ്രിയപ്പെട്ട മകളേ, അനീതിയുടെ ജയിലോ ജീവന്‍ തന്നെയോ എനിക്കു ഭയമില്ല. വിപ്ലവത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണമാവട്ടെ നിന്റെ ബലി. ലക്ഷ്യം എത്തിപ്പിടിക്കാന്‍ അതുകൊണ്ടു സാധിക്കട്ടെ. ഒരിക്കല്‍ കൂടെ പ്രിയപ്പെട്ട മകളോട് വിട പറയുന്നു. ഇഷ്ട പ്രവാചകനൊന്നിച്ച് നാളെ സ്വര്‍ഗത്തില്‍ സന്തോഷത്തോടെ എത്രയും കാലം നമുക്കൊരുമിക്കാം... വിട!

Thejasnews
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment