തിരുവനന്തപുരം: തലസ്ഥാനത്ത് ഭരണ സ്തംഭനം ഉണ്ടായ സാഹചര്യത്തില്‍ സമരക്കാരെ തണുപ്പിക്കാന്‍ സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സിറ്റിഗ് ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. ഇത് സംബന്ധമായി നേരത്തേ യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ ധാരണയായിരുന്നു.
ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി ഗൗരിയമ്മയെ മദ്ധ്യസ്ഥയാക്കി പ്രതിപക്ഷത്തോട് ചര്‍ച്ച നടത്താനും നീക്കമുണ്ട്. സി.പി.എം നേതൃത്വവുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഗൗരിയമ്മയ്ക്ക് ഒത്തുതീര്‍പ്പുണ്ടാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം.
സാധാരണഗതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ മുഖ്യമന്ത്രി രാജിവെക്കുകയാണ് പതിവ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവക്കാതെ ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം സി.പി.എം, ഇടതുമുന്നണി നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.
എന്നാല്‍ മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചയ്ക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി രാജിവെക്കാതെ ഉപരോധ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. രാജിയില്‍ കുറഞ്ഞ ഒരു തീരുമാനവും സ്വീകാര്യമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
രണ്ട് ദിവസം സെക്രട്ടേറിയറ്റിന് അവധി കൊടുത്തത് സമരത്തെ പൊളിക്കാനാണെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിനാല്‍ വരുംദിവസങ്ങളില്‍ മന്ത്രിമാരുടെ വസതികളടക്കം ഉപരോധിക്കാനാണ് നീക്കം.
സമരക്കാരുടെ ആവേശം കെടാതെ പിടിച്ചുനിര്‍ത്താന്‍ ഇടതുമുന്നണി ശക്തമായ നടപടികള്‍ എടുക്കുമെന്നാണ് സൂചന. സി.പി.എം നേതൃത്വവുമായി ബന്ധമുള്ള യു.ഡി.എഫിലെ ചില നേതാക്കള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ശ്രമിച്ചെങ്കിലും സി.പി.എം മുഖംതിരിക്കുകയായിരുന്നു.
സെക്രട്ടേറിറ്റിന് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചതും ഭരണസ്തംഭനം ഉണ്ടായതും സര്‍ക്കാരിന് നാണക്കേടായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം അടിയന്തരമായി വേണമെന്ന നിലപാടിലാണ് യു.ഡി.എഫ് ഘടകകക്ഷികള്‍.
പോലീസ് നടപടികളിലൂടെ സമരക്കാരെ മാറ്റുന്നത് സംഘര്‍ഷത്തിന് വഴിവെക്കുമെന്നതാണ് സര്‍ക്കാരിനും പോലീസിനും മുന്നിലെ പ്രധാന വെല്ലുവിളി.
ഉപരോധ സമരം അനിശ്ചിതമായി നീളുകയാണെങ്കില്‍ സെക്രട്ടേറിയറ്റ് പൂര്‍ണമായി സ്തംഭിക്കുമെന്ന കാര്യം ഉറപ്പാണ്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അവധി കഴിഞ്ഞാലും സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജോലിക്ക് ഹാജരാകുമോ എന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
ഇനിമുതല്‍ സെക്രട്ടേറിയറ്റിന്റെ മുഴുവന്‍ ഗേറ്റും അവിടേക്കുള്ള റോഡുകളും ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം.

UPDATE
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment