കൊച്ചി: ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ (ഐ.ജെ.യു) ദേശീയ എക്‌സിക്യൂട്ടീവ് യോഗവും സെമിനാറും സംഘടിപ്പിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡിലെ റിനൂ്യൂവല്‍ സെന്ററില്‍ നടന്ന പരിപാടി കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. ഐ.ജെ.യു ദേശീയ പ്രസിഡണ്ട് എസ്.എന്‍ സിന്‍ഹ അധ്യക്ഷത വഹിച്ചു.
കെ.ജെ.യു സംസ്ഥാന പ്രസിഡണ്ട് വി.ബി രാജന്‍ ആമൂഖ ഭാഷണം നടത്തി. ഐ.ജെ.യു ദേശീയ സെക്രട്ടറി കെ. ശ്രീനിവാസ റെഡ്ഡി, ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി. ടി. അമര്‍, ട്രഷറര്‍: സബീന ഇന്ദ്രജിത്ത്, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം കെ. അമര്‍നാഥ്, എല്‍.എഫ് ഹെര്‍ഡീനിയ എന്നിവര്‍ സംസാരിച്ചു.
മാധ്യമ സെമിനാറില്‍ ജീവന്‍ ടി.വി ന്യൂസ് എഡിററര്‍ എം.എസ് ബനേഷ് കുമാര്‍, ഇന്ത്യവിഷന്‍ റെസിഡന്‍ഷ്യന്‍ എഡിററര്‍ മനു ഭാരതി, മെട്രോ വാര്‍ത്ത ന്യൂസ് എഡിററര്‍ എം. ജയചന്ദ്രന്‍, അഡ്വ. ജോണ്‍ ജോസഫ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
കെ.ജെ.യും ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ വാത്യേടത്ത്, സെക്രട്ടി ടി. സന്തോഷ് കുമാര്‍, ട്രഷറര്‍: ബഷീര്‍ മാടാല തുടങ്ങിയവര്‍ സംബന്ധിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ദേശീയ സെമിനാറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment