കൊല്ലം: പ്രീ-പെയ്ഡ് മൊബൈൽ ഫോൺ റീച്ചാർജിംഗ് സ്ഥാപനങ്ങൾ നടത്തുന്നവർ ജാഗ്രതൈ. നിങ്ങളുടെ പണം ഏതുനിമിഷവും ഓൺലൈനായി തട്ടിയെടുക്കപ്പെടും. ഒട്ടേറെ പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായിക്കഴിഞ്ഞു. അടുത്ത ഇര നിങ്ങളാകാം.
കൊല്ലത്ത് ഇത്തരം തട്ടിപ്പിലൂടെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം രൂപ കഴിഞ്ഞ ദിവസം നഷ്ടമായി. 08764880010 എന്ന നമ്പരിൽ നിന്നാണ് ഒരിടത്ത് വിളി വന്നത്. ഈ സ്ഥാപനത്തിൽ നിന്ന് എയർടെൽ കണക്ഷനായ 9635262889 എന്ന നമ്പരിലേക്കാണ് 1200 രൂപ 'പോയത്'. പശ്ചിമബംഗാളിലെ ഫോൺ ആണെന്ന് കസ്റ്റമർ കെയറിൽ നിന്നറിയാൻ കഴിഞ്ഞു. വിളിച്ചപ്പോൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാറിമാറിയുള്ള തെറിയഭിഷേകമായിരുന്നു മറുപടി.
തട്ടിപ്പ് രീതി ഇങ്ങനെ:
റീ ചാർജിംഗിന് ഉപയോഗിക്കുന്ന ഫോണിലേക്ക് ഒരു റോമിംഗ് കാൾ വരുന്നു. ബി.എസ്.എൻ.എല്ലിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്നോ 'ട്രായ് '(ടെലിഫോൺ റഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ) ഉദ്യോഗസ്ഥനാണെന്നോ ഒക്കെയാവും പരിചയപ്പെടുത്തുക. സംസാരിക്കുന്നത് ഹിന്ദിയോ ഇംഗ്ലീഷോ ആകും. ഉപയോഗിക്കുന്ന മൊബൈൽ ഫോൺ കമ്പനികളുടെ വിവരങ്ങളും ഹാൻഡ്സെറ്റുകളുടെ വിവരങ്ങളും പേഴ്സണൽ ഫോൺ നമ്പരുമൊക്കെ ചോദിച്ചറിയും. പിന്നെ പേഴ്സണൽ നമ്പരിലേക്കു വിളിച്ച് നിർദ്ദേശങ്ങൾക്കനുസരിച്ച് ഇ.സി റീചാർജ് ചെയ്യുന്ന ഫോണിൽ നമ്പരുകൾ അമർത്തി ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടും. ഇതു കഴിഞ്ഞാലുടൻ ഫോൺ ഓഫ് ചെയ്തിട്ട് അടുത്ത കമ്പനിയുടെ റീച്ചാർജ് ഫോൺ എടുപ്പിച്ച് നിർദ്ദേശങ്ങൾ ആവർത്തിക്കും. ഒടുവിൽ മൊബൈൽ ഓൺ ചെയ്യുമ്പോൾ ബാലൻസിൽ നിന്ന് ആയിരങ്ങൾ നഷ്ടപ്പെട്ടതായുള്ള മെസ്സേജ് ആയിരിക്കും ലഭിക്കുന്നത്.
കസ്റ്റമർ കെയറിലേക്ക് വിളിച്ചാൽ ഒന്നുമറിയില്ലെന്ന മറുപടിയാണ് ലഭിക്കുക. ചില സേവനദാതാക്കൾ ചാർജിംഗ് ഫോണിൽ നിന്ന് പണം ലഭിച്ച ഫോണുകളുടെ നമ്പർ ലഭ്യമാക്കുമെങ്കിലും അത് കേരളത്തിനു പുറത്തായതിനാൽ പണം തിരിച്ചു പിടിക്കാനാകില്ലെന്ന് പറഞ്ഞ് കൈയൊഴിയും. പണം നഷ്ടമായ മെസേജ് അറിയാതിരിക്കാനാണ് ഫോൺ ഓഫ് ചെയ്തുവച്ചശേഷം അടുത്ത ഫോണെടുത്ത് നിർദ്ദേശപ്രകാരം ചെയ്യാൻ പറയുന്നത്.

Keralakaumudi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment