Latest News

സലാം ഹാജി വധം: പ്രതികളെ ഉടന്‍ കണ്ടെത്തണമെന്ന് കെഎംസിസി

കാസര്‍കോട്: വ്യവസായപ്രമുഖനും തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റുമായിരുന്ന സലാം ഹാജിയെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ച സംഭവത്തിലെ പ്രതികളെ ഉടന്‍ കണ്ടെത്തി ശിക്ഷിക്കണമെന്നും അന്വേഷണത്തിനു ശാസ്ത്രീയ സംവിധാനവും ഉന്നതസംഘത്തെയും ഉപയോഗപ്പെടുത്തണമെന്നു കെഎംസിസി ജില്ലാ യോഗം ആവശ്യപ്പെട്ടു.

റമസാന്‍ റിലീഫിന്റെ ഭാഗമായി 150 കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായം വിതരണം ചെയ്തു. ജില്ലാ കെഎംസിസി സെന്‍ട്രല്‍ ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

യൂസുഫ് ഹാജി പടന്ന, സി.ടി. അഹമ്മദലി, എം.സി. ഖമറുദ്ദീന്‍, ഗോള്‍ഡന്‍ അബ്ദുല്‍ഖാദര്‍, എ.എ. ജലീല്‍, മഹമൂദ് കുളങ്കര, മൂസ ബി. ചെര്‍ക്കള, മുനീര്‍ പൊടിപ്പള്ളം, ഫാരിസ് പട്ള, ഗഫൂര്‍ ചേരങ്കൈ, എ.കെ. ഷാഫി, മുജീബ് കമ്പാര്‍, മജീദ് പട്ള, അബ്ദുല്‍ഖാദര്‍ മിഹ്റാജ്, അബ്ദുല്ല ചന്തേര, ഹനീഫ് ബേര്‍ക്ക, ഇസ്മായില്‍ ചേരങ്കൈ, സലിം ദുബായ് എന്നിവര്‍ പ്രസംഗിച്ചു.

എ.ബി. സലാം ഹാജിയുടെ കൊലപാതകികളെ ഉടന്‍ കണ്ടെത്തണമെന്നു കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഹസൈനാര്‍, ബീജന്തടുക്ക, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് മഹമൂദ് കുളങ്കര, വൈസ് പ്രസിഡന്റ് സലീം ചേരങ്കൈ, ഷബീര്‍ കീഴൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.