Latest News

മഅദിന്‍ പ്രാര്‍ഥനാ സമ്മേളനം: ഒരു ലക്ഷം പേര്‍ക്ക് നോമ്പു തുറക്കാനുളള സൗകര്യം


മലപ്പുറം: ഞായറാഴ്ച മലപ്പും മേല്‍മുറി സ്വലാത്ത് നഗറില്‍ നടക്കുന്ന ആത്മീയ സംഗമത്തിലേക്ക് നാടിന്റെ നാനാദിക്കുകളില്‍ നിന്ന് പ്രവഹിക്കുന്ന വിശ്വാസികളെ വരവേല്‍ക്കാന്‍ വിപുലമായ സജീകരണങ്ങള്‍ ഒരുക്കിയതായി സംഘാടക സമിതി അറിയിച്ചു .

പ്രാര്‍ഥനാ സമ്മേളന ദിനത്തെ നോമ്പു തുറയിലേക്ക് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പത്തിരിയും പലഹാരങ്ങളും എത്തിക്കുന്ന പത്തിരിവരവിന്‌ വൈകിട്ട് മൂന്നിന് വരവേല്‍പ്പ് നല്‍കും. 

വിവിധ ഗ്രൗണ്ടുകളിലായി ഒരു ലക്ഷം പേര്‍ക്ക് നോമ്പു തുറക്കുള്ള സൗകര്യങ്ങളാണൊരുക്കിയിട്ടുള്ളത്. ഗ്രാന്റ് മസ്ജിദിന് അഭിമുഖമായി ഒരുക്കിയിട്ടുള്ള മുഖ്യ വേദിയിലെ പരിപാടികള്‍ പത്തിലധികം വരുന്ന മറ്റ് ഗ്രൗണ്ടുകളിലുള്ളവര്‍ക്ക് കാണാനും കേള്‍ക്കാനും ശബ്ദ, വെളിച്ച സൗകര്യങ്ങളും സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്കായി ഗള്‍ഫ് കോര്‍ണറും ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി വെബ് ഹബ് കൗണ്ടറും ഒരുങ്ങിക്കഴിഞ്ഞു. രണ്ട് ലക്ഷം പേര്‍ക്ക് അത്താഴത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്നിന് പരിപാടികള്‍ സമാപിക്കും.

ഞായറാഴ്ച പുലര്‍ച്ചെ 5.30ന് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടിയുടെ ഹദീസ് പാഠത്തോടെയാണ് പ്രാര്‍ത്ഥനാ സമ്മേളന സമാപന പരിപാടികള്‍ തുടങ്ങുക. ഏഴ് മണിക്ക് സ്‌കൂള്‍ ഓഫ് ഖൂര്‍ആനില്‍ കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി ക്ലാസെടുക്കും. ഒരു മണിക്ക് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ ഖത്മുല്‍ ഖുര്‍ആന്‍, അസ്മാഉല്‍ ബദര്‍ പ്രാര്‍ത്ഥനാ സദസ്സാണ്. വൈകുന്നേരം നാലിന് സ്വലാത്ത് നഗറിലെ പ്രധാന വേദിയില്‍ ബുര്‍ദ പാരായണത്തോടെ പ്രാര്‍ഥനാ സമ്മേളന സമാപന ചടങ്ങുകള്‍ തുടങ്ങും. 10ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ ആശീര്‍വാദ പ്രഭാഷണംനടത്തും . കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണവും ഭീകരതക്കും തീവ്രവാദത്തിനുമെതിരെയുള്ള പ്രതിജ്ഞക്ക് നേതൃത്വവും നിര്‍വ്വഹിക്കും. പുലര്‍ച്ചെ 2.30ന് സമൂഹ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ക്കു സമാപനമാവും.

ഞായറാഴ്ച സ്വലാത്ത് നഗറില്‍ കെ.എസ്.ആ.ര്‍.ടി.സി ലിമിറ്റഡ്, ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് പ്രത്യേക സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 5555 അംഗ വളണ്ടിയര്‍ കോറിന്റെ നേതൃത്വത്തിലാണ് ട്രാഫിക് നിയന്ത്രണവും മറ്റു സൗകര്യങ്ങളുമേര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ക്ക് മെഡി കെയര്‍, ഫയര്‍ ഫോഴ്‌സ് യൂനിറ്റുകള്‍ നഗരിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ മഅദിന്‍ വെബ്‌സൈറ്റായ www.mahdinonline.com, വിവിധ ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ എന്നിവയിലൂടെ വെബ്കാസ്റ്റ് ചെയ്യും.

 Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.