ന്യൂഡല്‍ഹി: ഉപഭോക്താക്കളെ ശല്യപ്പെടുത്തുന്ന അനാവശ്യ കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും മൊബൈല്‍ കമ്പനികള്‍ക്ക് ഇനി പിഴ ഈടാക്കും. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി വിവിധ മൊബൈല്‍ കമ്പനികളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന അനാവശ്യ കോളുകളും എസ്എംഎസുകളും നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇങ്ങനൊരു നടപടി മുമ്പോട്ടുവെച്ചത്.
അനാവശ്യമായി ഫോണുകളിലേക്ക് വരുന്ന കോളുകളും എസ്എംഎസുകളും പരാതിപ്പെട്ടാല്‍ ടെലികോം കമ്പനികള്‍ക്കെതിരെ 5000 രൂപ വരെ പിഴ ചുമത്താനാണ് ട്രായ് നിര്‍ദ്ദേശിക്കുന്നത്.
മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണ് ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ എസ്എംഎസ് പാക്കുകള്‍ നല്‍കുന്നത് ഇത്തരത്തിലുള്ള സേവനങ്ങള്‍ ശക്തമായി നിയന്ത്രിക്കുമെന്ന് ട്രായ് വ്യക്തമാക്കി. അനാവശ്യ എസ്എംഎസ് തടയുന്നതിനു വേണ്ടി നവംബര്‍ മുതല്‍ ഒരാള്‍ക്ക് അയക്കാവുന്ന പരമാവധി എസ്.എം.എസ് ട്രായ് നൂറായി വെട്ടി ചുരുക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment