Latest News

അമേരിക്കന്‍ പത്രപ്രവര്‍ത്തകയുടെ വാക്കുകള്‍ അറംപറ്റി

ന്യൂഡല്‍ഹി: ഇന്ത്യ സ്ത്രീകള്‍ക്ക് നരകമാണെന്ന് തുറന്നടിച്ച് രാജ്യത്തെ താറടിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകയുടെ വാക്കുകള്‍ അറംപറ്റി. ഇന്ത്യയുടെ വ്യാവസായിക നഗരമായ മുംബൈയില്‍ പത്രപ്രവര്‍ത്തക കൂട്ടമാനഭംഗത്തിനിരയായ ഞെട്ടിപ്പിക്കുന്ന സംഭവം അമേരിക്കന്‍ യുവതിയുടെ വെളിപ്പെടുത്തലുകളെ ശരിവെക്കുന്നതാണ്. 

ഇന്ത്യാ സന്ദര്‍ശന വേളയില്‍ രണ്ടു ദിവസത്തിനിടെ രണ്ടു തവണ പീഡനശ്രമം ചെറുക്കേണ്ടി വന്നതാണ് അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനലായ സി.എന്‍.എന്‍ ചാനലിന്റെ സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് മിഷേലിനെ പ്രകോപിതയാക്കിയത്. രാജ്യത്തെ നാണം കെടുത്തിയ മിഷേലിന്റെ വെളിപ്പെടുത്തല്‍ സി.എന്‍.എന്നിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ശേഷം എട്ടു ലക്ഷം പേരാണ് കണ്ടത്. 85,000 പേര്‍ ഷെയര്‍ ചെയ്യുകയും 1500ാളം കമന്റുകളും കിട്ടിയിരുന്നു.  ഈ വെളിപ്പെടുത്തലിന്. പൂനെയില്‍ താമസിക്കുമ്പോള്‍ രണ്ടു ദിവസത്തനിടെ തനിക്കു നേരെ രണ്ടു തവണ പീഡനശ്രമം ഉണ്ടായെന്ന് നിറകണ്ണുകളോടെ മിഷേല പറഞ്ഞിരുന്നു.

അമേരിക്കന്‍ പത്രപ്രവര്‍ത്തകയ്ക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായ മഹാരാഷ്ട്രയില്‍ തന്നെയാണ് കഴിഞ്ഞ ദിവസം പത്രപ്രവര്‍ത്തക കൂട്ടമാനഭംഗത്തിനിരയായത്. ഇത് ഇന്ത്യയിലെയും മഹാനഗരമായ മുംബൈയിലെയും സുരക്ഷിതത്വത്തെ കുറിച്ച് ഭീതി പരത്തുന്നതാണ്. പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ കഴിഞ്ഞെങ്കിലും ഡല്‍ഹി പെണ്‍കുട്ടിയുടെ പീഡനത്തിന് ശേഷം രാജ്യവ്യാപകമായി ഉയര്‍ന്നുവരുന്ന ജനങ്ങളുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെയും മഹാരാഷ്ട്രാ സര്‍ക്കാരിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. 

എന്ത് സുരക്ഷയാണ് സ്ത്രീകള്‍ക്ക് ഇന്ത്യയിലുള്ളതെന്ന ചോദ്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. പീഡനം നടന്ന രണ്ട് സംസ്ഥാനങ്ങളുടെയും ഭരണം കോണ്‍ഗ്രസിനായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിനും ആശങ്കയുണ്ട്. ഡല്‍ഹിയില്‍ അടുത്ത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്.

മുംബൈയിലെ പീഡനം മാധ്യമ പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളടക്കം വന്‍ പ്രാധാന്യം നല്‍കിയാണ് ഇതിനെതിരെ പ്രതികരിച്ചത്. പ്രതിഷേധത്തിന്റെ തീവ്രത കണ്ട സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ‘നിര്‍ഭയ ഫണ്ടി’ ലേക്കും സ്ത്രീസുരക്ഷയ്ക്കായുള്ള മറ്റ് പദ്ധതികളിലേക്കുമുള്ള 1,000 കോടിയുള്‍പ്പെടെ 7,500 കോടിയുടെ അനുമതിക്കായി പാര്‍ലമെന്റിനെ സമീപിച്ചിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് നോക്കികാണുന്നത് എന്ന് വരുത്തി തീര്‍ക്കാനാണ് മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായതിന്റെ പിറ്റേദിവസം തന്നെ നിര്‍ഭയ ഫണ്ടിലേക്ക് കൂടുതല്‍ തുക ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ച്ചയായുള്ള പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ജനരോഷം സര്‍ക്കാരിന് നേരെ തിരിയുമോയെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാരിന് നേരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.