കാസര്‍കോട്: ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ വിന്നര്‍ നവാസ് കാസര്‍കോട് ആലപിച്ച് അഭിനയിച്ച ആദ്യ വീഡിയോ ആല്‍ബം യൂട്യൂബില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുകയാണ്. ഇശല്‍ മുഹബത്ത് എന്ന ആല്‍ബത്തിലെ 'പുട്ട് പുട്ട് ....'എന്ന ഗാനമാണ് ഇതിനകം ആസ്വാദകരെ ആകര്‍ഷിച്ചിട്ടുള്ളത്. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ ഈ ഗാനം കണ്ടു കഴിഞ്ഞിരിക്കുന്നത്. ഫെയ്‌സ് ബുക്കിലും ഈ ഗാനത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഷുക്കൂര്‍ ഉടുമ്പുന്തല രചനയും സംഗീതവും നിര്‍വ്വഹിച്ച ഗാനത്തിനു ദൃശ്യ ഭംഗി ഒരുക്കിയത് പ്രശസ്ത ഗായകനും സംഗീത സംവിധായകനും ക്യാമറമാനുമായ ഹരീഷ് കുമാര്‍ പയ്യന്നൂരാണ് .ഇതിന്റെ പശ്ചാതല സംഗീതം ഒരുക്കിയരിക്കുന്നത് പ്രശസ്ത മ്യൂസിക് കമ്പോസര്‍ ഫിറോസ് കാസര്‍കോടാണ്.
ന്യൂജനറേഷന്‍ മോഡലില്‍ മനോഹര ആല്‍ബം ഒരുക്കാന്‍ സംവിധായകന്‍ ഹരീഷ് കുമാറിനു കഴിഞ്ഞിട്ടുണ്ട് . ആലാപനത്തോടോപ്പം അഭിനയവും തനിക്ക് വഴങ്ങുമെന്ന് ഈ ആല്‍ബത്തിലെ റോക്ക് സ്‌റ്റെയില്‍ ചുവടുകളുമായ് നവാസ് സാക്ഷ്യപെടുത്തുന്നു . യുവാക്കളെ ആകര്‍ഷിക്കാനുതകുന്ന പുതിയൊരു മുഖമായാണ് നവാസിനെ സംവിധായകന്‍ ആല്‍ബത്തില്‍ പരിചയപെടുത്തിയിട്ടുള്ളത്. മാപ്പിളപ്പാട്ടിലെ ശ്ര്യംഗാര ഭാവം നര്‍മ്മം ചാലിച്ച് ചടുലമായ് അവതരിപ്പിച്ചതും നന്നായി, അത് കൊണ്ട് തന്നെ മാപ്പിളപാട്ടിലെ ആദ്യത്തെ ഡി .ജെ .വേര്‍ഷന്‍ സോംഗ് എന്ന വിശേഷണമാണ് ഈ ഗാനത്തിനു കൈവന്നിട്ടുള്ളത്. മാപ്പിള പ്പാട്ടിലെ സ്ഥിരം ഫോര്‍മുലകളെ അപ്പാടെ മാറ്റിയെഴുതുന്ന രീതിയിലാണ് ഇതിന്റെ ചിത്രീകരണം, റാപ്പും റോക്കും വെസ്‌റ്റെണ്‍ സ്‌റ്റെപ്പുമൊക്കെയായി മാറിയ ലോകത്ത് പുതിയൊരു കാഴ്ചപാടിലൂടെയാണ് ഹരീഷ് കുമാര്‍ ആല്‍ബം ഒരുക്കിയിട്ടുള്ളത്, അത് ഏറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതിനു ഷിജു ഐഷക്കിന്റെ എഡിറ്റിംഗും, ഷിബിന്‍ ശങ്കര്‍ ഒരുക്കിയ കൊറിയോ ഗ്രാഫിയും, ഹണി ഹരീഷിന്റെ കോസ്റ്റ്യോമും അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട്. ക്യാമറ സംവിധായകന്‍ തന്നെ കൈകാര്യം ചെയ്യുന്നു. സുരഭി മീഡിയയുടെ ബാനറില്‍ ലക്ഷ്മണ്‍ പയ്യന്നൂര്‍ നിര്‍മ്മിച്ച ആല്‍ബത്തില്‍ നവാസിന്റെ സംഗീത രംഗത്തെ ഉയര്‍ച്ചയും നാടും പരിസരവുമൊക്കെ ഇതള്‍ വിരിയുന്നുണ്ട്.
അഹമ്മദ് ഇസ്മായീല്‍ ദുബൈ
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment