അറസ്റ്റിലായ പ്രതികളുമായി പോലിസ് എത്തിയേക്കുമെന്ന പ്രതീക്ഷയില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ വെള്ളാപ്പില്‍ ആളുകള്‍ കാത്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ആളുകള്‍ പിരിഞ്ഞു പോയത്. പിന്നീട് തിരികെ എത്തിയ ആള്‍ക്കൂട്ടം വീടിന്റെ അകത്തും പുറത്തും ചുറ്റുമതിലിന് മുകളിലും മരങ്ങളിലും ഒക്കെയായി കാത്തിരിപ്പ് തുടര്‍ന്നു.
ആഹാരം പോലും കഴിക്കാതെ പ്രതികളെ കാണാനെത്തിയവര്‍ തമ്പടിച്ചതോടെ പോലിസ് വിഷമ വൃത്തത്തിലായി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആരും മാറാന്‍ കൂട്ടാക്കിയില്ല. നാലരവരെ കാത്തു നിന്ന പോലിസ് സംഘം അഞ്ചുമണിയോടെ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്നു. പിന്നീട് തീരദേശ റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അത്രയേറെ വാഹനങ്ങളാണ് പാര്‍ക്ക് ചെയ്തിരുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതികളെ വെളളാപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്താനുളള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് സിഐ എ.വി അനില്‍കുമാര്‍, നീലേശ്വരം സിഐ ടി.എന്‍ സജീവന്‍, ചന്തേര എസ്‌ഐ എം.പി വിനീഷ് കുമാര്‍, ചീമേനി എസ്‌ഐ ടി.പി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് തെളിവെടുപ്പ് ബുധനാഴ്ച ഒഴിവാക്കിയത്. പിന്നീട് രാത്രിയൊടെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ബുധനാഴ്ച വൈകുന്നേരത്തോടെ പ്രതികളെ വെളളാപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്താനുളള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് സിഐ എ.വി അനില്‍കുമാര്‍, നീലേശ്വരം സിഐ ടി.എന്‍ സജീവന്‍, ചന്തേര എസ്‌ഐ എം.പി വിനീഷ് കുമാര്‍, ചീമേനി എസ്‌ഐ ടി.പി സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പോലീസുകാരും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പ്രതികളുടെ സുരക്ഷ കണക്കിലെടുത്താണ് തെളിവെടുപ്പ് ബുധനാഴ്ച ഒഴിവാക്കിയത്. പിന്നീട് രാത്രിയൊടെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സലാം ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് റമീസ്, നൗഷാദ് എന്നിവരുമായി പോലീസ് മററു സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തി. ഉപ്പള, കുണിയ, പള്ളിക്കര, പാക്കം ,കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘം പ്രതികളുമായി ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. സലാം ഹാജിയുടെ വീട്ടില്‍ നിന്നും പണവും ആഭരണങ്ങളും കൊണ്ടുപോയ ബാഗ് ഉപ്പളയില്‍ നിന്നും, ഹാജിയുടെ വീടിന്റെ ഗേറ്റില്‍ സ്ഥാപിച്ചിരുന്ന റിമോട്ട് കണ്‍ട്രോളിന്റെ പവര്‍ ബോക്‌സ് പള്ളിക്കര പാക്കത്ത് നിന്നും പോലിസ് കണ്ടെടുത്തു.
സലാം ഹാജിയുടെ വീട് കൊള്ളയടിക്കാന്‍ പ്രതികള്‍ വളരെ നേരത്തെ ഗൂഡാലോചന നടത്തിയിരുന്നതായി വ്യക്തമായി. മരുമകളുടെ വിവാഹം ക്ഷണിക്കാന്‍ നൗഷാദ് സലാം ഹാജിയുടെ വീട്ടില്‍ ആഗസ്റ്റ് രണ്ടിന് എത്തിയിരുന്നു.
ഈ സമയം കാറില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആലപ്പുഴ സ്വദേശിയുടെ പാസ്‌പോര്‍ട്ട് കോപ്പി ഉപയോഗിച്ചാണ് നീലേശ്വരത്തെ കടയില്‍ നിന്ന് സിം കാര്‍ഡ് ശേഖരിച്ചത്. കുറ്റകൃത്യത്തിന് മാത്രമാണ് ഈ സിം ഉപയോഗിച്ചത്. പിന്നീട് സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.
കവര്‍ച്ച ആസൂത്രണം ചെയ്തതില്‍ മുഖ്യ പങ്കുവഹിച്ചത് നൗഷാദാണ്. ആകെ പതിമൂന്നു പ്രതികള്‍ സംഭവത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇടപെട്ടു എന്നാണു വിവരം. റമസാന്‍ 27 തന്നെ കൃത്യം നടത്താന്‍ തെരഞ്ഞെടുത്തത് പുരുഷന്മാര്‍ മിക്കവാറും പള്ളിയിലായിരിക്കും എന്ന ആലോചനയിലാണ്. കവര്‍ച്ചാ സമയം നേരത്തെയായതിനും കാരണം മറ്റൊന്നല്ല.
അതിനിടെ, പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ ചെയ്യുന്നതായി പോലിസ് കരുതുന്നു. ഇതൊഴിവാക്കാന്‍ പോലിസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വാഹന കവര്‍ച്ച കേസില്‍ പ്രതിയും നീലേശ്വം മാര്‍ക്കററ് ജംക്ഷനിലെ കടയുടമയുടെ മകനുമായ യുവാവിനെയും പോലിസ് തെരയുന്നുണ്ട്.
ഇനിയും പിടിയിലാകാനുള്ള രണ്ടു പ്രതികളാണ് തൃശൂരിലെ സംഘത്തിനു ക്വട്ടേഷന്‍ നല്കിയത്. 12 പവന്‍ സ്വര്‍ണ്ണാഭരണം, 1060 ദിര്‍ഹം, 13000 രൂപ എന്നിവയാണ് പ്രതികള്‍ വീട്ടില്‍ നിന്നും കവര്‍ന്നത്. 4ന് രാത്രി 9.30 ഓടെ നീലേശ്വരത്ത് നിന്നും നൗഷാദിന്റെ വെളുത്ത വെര്‍ന കാറില്‍ റമീസാണ് പ്രതികളെ വെള്ളാപ്പിലെ സലാം ഹാജിയുടെ വീട്ടിലെത്തിച്ചത്.
10.55 ഓടെ അഞ്ചംഗ സംഘം വീട്ടില്‍ കയറി. ഈ സമയം റമീസ് വെള്ളാപ്പ് ഇടയിലക്കാട്, മെട്ടമ്മല്‍ റോഡിലൂടെ നിരീക്ഷണം നടത്തി. കൃത്യം നടത്തി പുലര്‍ച്ചെ 12.05നാണ് സംഘം പുറത്തിറങ്ങിയത്. വന്ന കാറില്‍ തന്നെ നീലേശ്വരത്തേക്ക് പുറപ്പെട്ടു. റമീസ് വാടകക്കെടുത്ത റിറ്റ്‌സ് കാറില്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗഷനില്‍ നിന്നും സംഘത്തെ അനുഗമിച്ചു.
ഇവര്‍ ഉഡുപ്പിയിലേക്കാണ് പുറപ്പെട്ടത് . ഉഡുപ്പിയില്‍ നിന്നും വെര്‍ന കാര്‍ പ്രതികള്‍ക്ക്‌കൈമാറി. തൃശൂരില്‍ നിന്നെത്തിയ കവര്‍ച്ച സംഘം ഇതുമായി മൈസൂര്‍ വഴിയാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് അന്വേഷണ സംഘം കണ്ടത്തി. റിറ്റ്‌സ് കാറില്‍ മടങ്ങിയ ഇരുവരും രാവിലെ ആറ് മണിയോടെ പള്ളിക്കരയിലെ നൗഷാദിന്റെ ഭാര്യ വീട്ടില്‍ എത്തി. കാര്‍ കഴുകിയ ശേഷം റമീസ് തനിച്ച് കോട്ടപ്പുറത്തേക്ക് മടങ്ങി.
കവര്‍ച്ച ചെയ്ത സ്വര്‍ണ്ണാഭരണവും പണവും തൃശൂരിലെ സംഘം കൊണ്ടുപോയിരുന്നു. കവര്‍ച്ചക്ക് ഉപയോഗിച്ച ഗ്ലൗസ്, ടേപ്പ് , മങ്കി ക്യാപ്പ്, വീട്ടില്‍ നിന്നും എടുത്ത സി.സി.ടി.വി യുടെ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയും ഇവരുടെ പക്കലാണ്.
സംഭവത്തിന് ശേഷം ആറിനും ഏഴിനുമായി നൗഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തൃശൂരിലെ സംഘം 49000 രൂപയും അയച്ച് കൊടുത്തതായി പോലീസ് പരിശോധനയില്‍ വ്യക്തമായി.
പ്രതികള്‍ ഏഴ് പേരും കുവൈത്തില്‍ ഒന്നിച്ചുണ്ടായവരാണ്. ഇവരുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി പാസ്‌പോര്‍ട്ട് ആവശ്യത്തിന് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് നിലേശ്വരത്ത് നിന്നും രണ്ട് ദിവസം മുമ്പ് സിംകാര്‍ഡ് സ്വന്തമാക്കിയത്.
ഇത് ഉപയോഗിച്ച് മൂന്ന് ഫോണുകളിലേക്ക് മാത്രമാണ് സംസാരിച്ചിരുന്നത്.
സംഭവ ദിവസം രാതി 11.25ന് വെള്ളാപ്പിലെ ബി എസ് എന്‍ എല്‍ ടവറില്‍ നിന്നും സംസാരിച്ചതായി കണ്ടത്തിയിരുന്നു. ഈ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോളിളക്കം സൃഷ്ടിച്ച കൊലയാളി സംഘത്തെ കുറിച്ച് തെളിവ് ലഭിച്ചത്.
Nattuvartha.udinur.com
Trikarpurnews.com
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment