Latest News

കിടപ്പിലായി രോഗികളുടെ കുടുംബത്തിന് കിറ്റ് വിതരണം


നീലേശ്വരം: ദീര്‍ഘകാലമായി കിടപ്പിലായി കഷ്ടതയനുഭവിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് എം.വി. സത്യഭാമയുടെ പതിമൂന്നാം ചരമദിനത്തില്‍ അരിയും, ധാന്യങ്ങളുമടങ്ങുന്ന കിറ്റുകള്‍ വിതരണം ചെയ്തു. മുന്‍ എ.ഐ.സി.സി മെമ്പര്‍ പരേതനായ കെ.വി.കുഞ്ഞമ്പുവിന്റെ പത്‌നിയാണ് സത്യഭാമ. നീലേശ്വരം കരുണ പാലിയേറ്റീവ് സൊസൈറ്റിയില്‍ പേരു രജിസ്റ്റര്‍ ചെയ്ത രോഗികളുടെ കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.

എം.വി.സത്യഭാമയുടെ മക്കളായ റിട്ട: എസ്.പി. കെ.വി.സതീശന്‍(ഹ്യൂമണ്‍ റൈറ്റ് പ്രൊട്ടക്ഷന്‍ കമ്മീഷന്‍ സംസ്ഥാന ഭാരവാഹി) കെ.വി.പ്രകാശന്‍, കെ.വി.പ്രസാദ്, കെ.വി.വിനോദ്, എന്നിവര്‍ക്കൊപ്പം എം.വി.സത്യപാലന്‍, കെ.രാജമോഹന്‍, എം.മൂസ, എം.ഉഷാറാണി, പി. ഭാര്‍ഗ്ഗവന്‍ തുടങ്ങിയവര്‍ കിറ്റുകള്‍ വിതരണം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Neleswaram, Sathyabama,Onakit

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.