Latest News

ഭഗത് ചന്ദ്രശേഖരന്‍ പുതിയ ചാനലുമായെത്തുന്നു; ഒപ്പം പി ടി നാസറും

കൊച്ചി: മലായാളികളുടെ വാര്‍ത്താപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതുകൊണ്ടു തന്നെയാണ് മലയാളത്തില്‍ ഇത്തരം ചാനലുകള്‍ക്ക് വമ്പിച്ച സ്വീകാര്യത ലഭിച്ചതും. വര്‍ഷംതോറുമെന്ന മട്ടിലാണ് വാര്‍ത്തകളുമായി ചാനലുകളുടെ വരവ്.

ഏറ്റവുമൊടുവിലായെത്തിയ മാതൃഭൂമി ന്യൂസിനുശേഷം പുതിയൊരു വാര്‍ത്താ ചാനല്‍ കൂടി മലയാളിയുടെ സ്വീകരണമുറിയിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാവിഷനിലൂടെ പ്രേക്ഷകരുടെ പരിചിതനായ ഭഗത് ചന്ദ്രശേഖരനായിരിക്കും പുതിയ ചാനലിന്റെ അമരത്ത്. ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ നേതൃത്വത്തില്‍ ‘ടിവി നൗ’ എന്ന ചാനലില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പിടി നാസറും ഭഗത്തിന് കൂട്ടായുണ്ടാകും.

നേരത്തെ നികേഷ് കുമാര്‍ ഇന്ത്യാവിഷന്‍ വിട്ടപ്പോള്‍ ചാനലില്‍ പ്രമുഖനായിരുന്ന ഭഗത് പിന്നീട് കെ. മുരളീധരന്റെ നേതൃത്വത്തില്‍ ജനപ്രിയ ചാനലിന്റെ അമരത്ത് എത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചാനല്‍ മുരളീധരന്‍ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

ബിസിനസിനു പ്രാധാന്യം നല്‍കുന്ന ആദ്യ മലയാളം ചാനല്‍ എന്ന ലേബലോടുകൂടിയാണ് ടിവി നൗ വിന്റെ വരവ്. കൊച്ചിയില്‍ ചാനലിന്റെ സ്റ്റുഡിയോ തയ്യാറായി വരികയാണ്. പ്രമുഖ വാര്‍ത്താ ചാനലായ ടൈസ് നൗ ആണ് സ്റ്റുഡിയോ ഒരുക്കുന്നത്. ജനുവരിയോടെ ചാനല്‍ സംപ്രേക്ഷണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍..

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.