ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിനെതിരെ ബി.ജെ.പി. രംഗത്തെത്തി.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസുകാരായ പ്രധാനമന്ത്രിമാരെ മാത്രമാണ് പരാമര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിമാരായ മൊറാര്‍ജി ദേശായി, അടല്‍ ബിഹാരി വാജ്‌പെയി എന്നിവരെ വിസ്മരിച്ചുവെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് കുറ്റപ്പെടുത്തി.
കോണ്‍ഗ്രസുകാരനായ ലാല്‍ ബഹാദുര്‍ ശാസ്ത്രിയെ പോലും മന്‍മോഹന്‍സിങ് മറന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ അന്ത:സത്തയ്ക്ക് യോജിക്കുന്നതായിരുന്നില്ല പ്രധാനമന്ത്രിയുടെ നടപടിയെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഒരു കുടുംബത്തിലെ പ്രധാനമന്ത്രിമാരെ മാത്രമാണ് മന്‍മോഹന്‍സിങ് ഓര്‍ത്തതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഹമ്മദാബാദില്‍ കുറ്റപ്പെടുത്തി.
ഒരു കുടുംബത്തിലെ പ്രധാനമന്ത്രിമാരെ മാത്രമാണ് മന്‍മോഹന്‍സിങ് ഓര്‍ത്തതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അഹമ്മദാബാദില്‍ കുറ്റപ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Manmohan Singh, Sushama Swaraj,Auogust 15th
No comments:
Post a Comment