ന്യൂഡല്‍ഹി: ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിലനിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമംതുടങ്ങി. വിലവര്‍ധനയ്ക്ക് പരിഹാരം കാണാന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയതായി കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസ് പറഞ്ഞു.
ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴുണ്ടായ വിലവര്‍ധനയ്ക്ക് കാരണമെന്ന് കെ.വി. തോമസ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ വില ഇന്ത്യയിലേക്കാള്‍ കുറവാണ്.
ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കാലത്ത് രാജ്യത്തുനിന്ന് 6.39 ലക്ഷം ടണ്‍ ഉള്ളി കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ക്ഷാമം നേരിട്ടതോടെ ഉള്ളി കയറ്റുമതി പൂര്‍ണമായും നിലച്ചു. ഉള്ളിവില വര്‍ധനയുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഭക്ഷ്യമന്ത്രി ശരദ് പവാറുമായി ചര്‍ച്ചനടത്തുമെന്നും കെ.വി. തോമസ് പറഞ്ഞു.
വിതരണം കാര്യക്ഷമമായതോടെ ചൊവ്വാഴ്ച ഡല്‍ഹിയിലെ മൊത്തക്കച്ചവടകേന്ദ്രങ്ങളില് ഉള്ളിവില കിലോക്ക് അഞ്ച് രൂപവരെ കുറഞ്ഞിട്ടുണ്ട്. എങ്കിലും വില ഇപ്പോഴും അറുപത് രൂപയായി തുടരുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തക്കച്ചവടകേന്ദ്രമായ നാസിക്കിലെ ലാസല്‍ഗാവില്‍ ചൊവ്വാഴ്ച വില ഒരുരൂപ കുറഞ്ഞ് 45 ആയി.
ഇതിനിടെ ഉള്ളിവില നിയന്ത്രിക്കുന്നതിന് ഒഡിഷയില്‍ 37 ന്യായവില കേന്ദ്രങ്ങള്‍ തുടങ്ങി. ഗഞ്ചാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബൊംപുര് നഗരത്തിലാണ് ഉള്ളിവില്‍ക്കുന്നതിന് റേഷന്‍ കടകളില്‍ ന്യായവിലകേന്ദ്രങ്ങള്‍ തുടങ്ങിയത്. നാസിക്കിലെ മൊത്തവിതരണകേന്ദ്രത്തില്‍ വില്‍ക്കുന്ന അതേ വിലയ്ക്കാണ് ഉള്ളിവിതരണം. ഒരാള്‍ക്ക് രണ്ട് കിലോ ഉള്ളിവരെ ഈ കടകളില്‍നിന്ന് ലഭിക്കും.
വില നിയന്ത്രിക്കുന്നതിന് മൊത്തവിതരണക്കാരുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ന്യായവില ഉള്ളിവില്പനകേന്ദ്രങ്ങള് തുടങ്ങാന്‍ തീരുമാനമായത്. ഇതനുസരിച്ച് 44 രൂപയ്ക്ക് മൊത്തക്കച്ചവടക്കാര്‍ ഉള്ളി ന്യായവിലഷോപ്പുകള്ക്ക് നല്‍കും. ഇത് 45 രൂപയ്ക്ക് കടകളിലൂടെ വിതരണം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdwlhi, Govt

No comments:
Post a Comment