മലപ്പുറം: മീഡിയവണ്‍ ചാനലിന്റെ മാപ്പിളപാട്ട് റിയാലിറ്റി ഷോ പതിനാലാം രാവിന്റെ ഗ്രാന്റ് ഫിനാലെയില്‍ കൊച്ചു ഗായകന്‍ ബാദുഷ ജേതാവായി. വ്യാഴാഴ്ച വൈകുന്നേരം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് ഗ്രാന്റ് ഫിനാലെ അരങ്ങേറിയത്.
മലപ്പുറത്തിന്റെ കുഞ്ഞു ബാദുഷ; പാട്ടിലെ 'സുല്‍ത്താന്‍'
മലപ്പുറം ജില്ലയില്‍ മഞ്ചേരി മുള്ളമ്പാറ സ്വദേശിയാണ് ബാദുഷ. മലപ്പുറം എം.എം.ഇ.ടി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്്. ഓട്ടോറിക്ഷ ഡ്രൈവറായ മുഹമ്മദ് മുസ്ത ഫനസീറ ദമ്പതികളുടെ മകനാണ് ബാദുഷ
അഫ്‌നാസ്, ആയിഷ ശെറിന്‍, റിനു റസാഖ്, മുഹ്‌സിന്‍ എന്നിവരാണ് ഫൈനലില്‍ മാററുരച്ച മററു കലാകരന്‍മാര്‍.
വിധുപ്രതാപ് ഉള്‍പ്പെടെയുള്ള പ്രശസ്ത ഗായകര്‍ ഗ്രാന്റ് ഫിനാലെയ്ക്ക് മാററു കൂട്ടാന്‍ എത്തിയിരുന്നു. മാപ്പിളപ്പാട്ടുകാരി രഹ്‌ന, ഫൈസല്‍ ഏളേറ്റില്‍, സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ എന്നീ വിധി കര്‍ത്താക്കളാണ് ബാദുഷയെ വിജയിയായി തിരഞ്ഞെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment