ന്യൂഡല്‍ഹി: റോഡില്‍ പട്ടം പറപ്പിച്ചിരുന്ന കുട്ടിയെ ബൈക്കിടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം ഡല്‍ഹിയില്‍ ജനക്കൂട്ടത്തിന്റെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിലും വെടിവെയ്പിലും കലാശിച്ചു. മൂന്നു പേര്‍ക്ക് വെടിയേറ്റു. മൂന്നു പോലീസുകാരടക്കം പതിനഞ്ച് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.
വൈകിട്ട് അഞ്ചരയോടെ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് വിഹാര്‍ കോളനിയിലായിരുന്നു സംഭവം. അക്രമാസക്തരായ ജനക്കൂട്ടം മൂന്ന് പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചാണ് പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിനിടെ നിന്നും ആരോ വെടിയുതിര്‍ക്കുകയായിരുന്നു. അപകടം ഉണ്ടായശേഷം കുട്ടിയും ബൈക്ക് ഓടിച്ചിരുന്ന ആളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ കുട്ടിക്കു പിന്തുണയുമായി കുടുംബാംഗങ്ങളെത്തുകയുമായിരുന്നു.
കണ്ടുനിന്ന ചിലര്‍ ബൈക്കുകാരന്റെ പക്ഷവും ചേര്‍ന്നതോടെയാണ് കാര്യങ്ങള്‍ തെരുവുപോരിലേക്ക് എത്തിയത്. ആദ്യം സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും ജനക്കൂട്ടം അക്രമിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment