കാഞ്ഞങ്ങാട്: രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ തപാല്‍ വഴി മൊഴിചൊല്ലിയ ഭര്‍ത്താവിനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) 23.30 ലക്ഷം നഷ്ടപരിഹാരം നല്കാന് ശിക്ഷിച്ചു.
തൃക്കരിപ്പൂര്‍ എളമ്പച്ചിയിലെ അബ്ദുല്ലയുടെ മകള്‍ ഹാജറ(30)യുടെ പരാതിയില്‍ തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ വി പി കെ റഹ്മത്തുല്ല(36)യ്ക്കെതിരേയാണു വിധി.
1999ലായിരുന്നു ഇരുവരുടെയും വിവാഹം. 65 പവന് സ്വര്‍ണാഭരണങ്ങളും ഒന്നര ലക്ഷം രൂപയും നല്‍കിയിരുന്നു. പിന്നീട് മൂന്നുലക്ഷം രൂപ കൂടി ഇവരില്‍നിന്ന് വാങ്ങി. ഇതിനു ശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡിപ്പിച്ചതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്കു പോയി. 2011ല്‍ ത്വലാഖ് ചൊല്ലിയതായി തപാലില്‍ അറിയിപ്പ് ലഭിച്ചു. തുടര്‍ന്നാണു കോടതിയെ സമീപിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment