Latest News

കാസര്‍കോട് നര്‍കോട്ടിക് സെല്‍ DYSP തമ്പാനടക്കം 5 മലയാളികള്‍ക്ക് രാഷ്ട്രപതിയുടെ പോലിസ് മെഡല്‍


ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ പോലിസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ പോലിസ് സേനയില്‍നിന്ന് അഞ്ചുപേര്‍ക്കും ജയില്‍വകുപ്പില്‍നിന്ന് ഒരാള്‍ക്കും സ്തുത്യര്‍ഹസേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.

പത്തനംതിട്ട അടൂര്‍ കെ.എ.പി. (3) ബറ്റാലിയനിലെ കമാന്‍ഡന്റ് കെ കെ പ്രേമചന്ദ്രന്‍, കാസര്‍കോട് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. പി തമ്പാന്‍, തിരുവനന്തപുരം പോലിസ് ട്രെയ്‌നിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ ജയകുമാര്‍, തൊടുപുഴ ഡിവൈ.എസ്.പി. ആന്റണി തോമസ്, തിരുവനന്തപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി. അസിസ്റ്റന്റ് കമാന്‍ഡന്റ് എന്‍ വിനയകുമാരന്‍ നായര്‍ എന്നിവരാണു കേരളത്തില്‍നിന്നു മെഡല്‍ നേടിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അസിസ്റ്റന്റ് ജയിലര്‍ (ഗ്രേഡ് 1) പി കുമാരന്‍ ജയില്‍വകുപ്പില്‍നിന്നു മെഡല്‍ നേടി.

ആകെ 864 പേര്‍ക്കാണ് ഈ വര്‍ഷത്തെ മെഡല്‍ പ്രഖ്യാപിച്ചത്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പോലിസ് മെഡല്‍ ആറുപേര്‍ക്കും ധീരതയ്ക്കുള്ള പോലിസ് മെഡല്‍ 132 പേര്‍ക്കുമാണ് ലഭിച്ചത്.

പോലിസ് മെഡലുകളില്‍ 87 പേര്‍ക്ക് അതിവിശിഷ്ട സേവനത്തിനും 639 പേര്‍ക്ക് വിശിഷ്ടസേവനത്തിനുമുള്ള മെഡലുകളാണ് പ്രഖ്യാപിച്ചത്. ഇതിനു പുറമെ ജയില്‍ സര്‍വീസിലെ അതിവിശിഷ്ട സേവനത്തിനുള്ള മെഡലിനു രണ്ടുപേരും വിശിഷ്ടസേവനത്തിന് 36 പേരും അര്‍ഹരായി. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.