Latest News

ആർ.ശങ്കർ പ്രതിമാ ഘോഷയാത്ര പ്രയാണം തുടങ്ങി


മംഗലാപുരം: കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ.ശങ്കറിന്റെ പ്രതിമയുമായുള്ള ഘോഷയാത്ര ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച മംഗലാപുരം കുദ്രോളി ഗോകർണനാഥ ക്ഷേത്രത്തിൽ നിന്ന് പ്രയാണം തുടങ്ങി.

മുൻ കേന്ദ്രമന്ത്രിയും കുദ്രോളി ഗോകർണനാഥക്ഷേത്രം രക്ഷാധികാരിയുമായ ജനാർദ്ദൻ പൂജാരി പതാക ആർ.ശങ്കർ ഫൗണ്ടേഷൻ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ടി. ശരത്ചന്ദ്രപ്രസാദിന് കൈമാറി. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദയുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. കർണാടക മന്ത്രിമാരായ രമാനാഥ റൈ,​ യു.ടി.ഖാദർ,​ വിനയകുമാർ സൊർക്കെ,​ മൊയ്തീൻ ബാവ എം.എൽ.എ,​ കാസർകോട് ഡി.സി.സി പ്രസിഡന്റ് സി.കെ.ശ്രീധരൻ,​ ഇബ്രാഹിം കൊടിച്ചീൽ,​ കെ.പി.സി.സി സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ,​ കെ.കെ.രാജു,​ കെ.നീലകണ്ഠൻ,​ ഗോകർണനാഥ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് സായിറാം, ഐവാൻ ഡിസൂസ​ തുടങ്ങിയവർ സംബന്ധിച്ചു.

ഘോഷയാത്ര ആദ്യ ദിവസം കാസർകോട്,​ കാഞ്ഞങ്ങാട്, ​തൃക്കരിപ്പൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂർ ജില്ലയിലേക്ക് കടന്നു. 

സെപ്തംബർ 3ന് തിരുവനന്തപുരം ആശാൻ സ്ക്വയറിൽ ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തന്റെ നേതൃത്വത്തിൽ ഘോഷയാത്രയെ സ്വീകരിക്കും. തുടർന്ന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. സെപ്തംബർ ഏഴിന് പാളയത്തെ യുദ്ധസ്മാരക പരിസരത്ത് പ്രതിമ എ.ഐ.സി.സി പ്രസിഡന്റ് സോണിയാഗാന്ധി അനാവരണം ചെയ്യും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.